ആമിർഖാന്റെ മകൾ കഴിഞ്ഞ ദിവസം താൻ ലൈംഗീക പീഡനത്തിരയായതായി വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിനെ വിമർശിച്ച് പലരും രംഗത്തുവന്നിരുന്നു. ഡിപ്രഷൻ കാശുകാർക്ക് വരുന്ന രോഗമാണെന്നാണ് കണ്ടെത്തൽ. ഇതിനെതിരെയാണ് ഡോ. ഷിംന അസീസിന്റെ വിമർശനം
ഡോ. ഷിംന അസീസിന്റെ കുറിപ്പ്
ആമിർ ഖാന്റെ മകളാണ് ഇറ.അവൾക്ക് ഈ നാട്ടിലുള്ള സാധാരണക്കാരുടെ മക്കൾക്ക് ഇല്ലാത്ത സൗഭാഗ്യങ്ങൾ ഏറെയുണ്ട് എന്നത് നേര്.അത് കൊണ്ട് മാത്രം ആത്യന്തികമായി അവളൊരു അസാധാരണ പെൺകുട്ടി ആവുന്നില്ല.അവൾക്ക് ഡിപ്രഷൻ ഉണ്ടായിരുന്നു എന്ന് തുടങ്ങുന്നൊരു പോസ്റ്റിന് താഴെ അതൊക്കെ കാശുകാർക്ക് വരുന്ന രോഗമാണ്.മുറ്റത്തിറങ്ങി നാല് കിളകിളച്ചാൽ മാറുന്നത്. വീട്ടിൽ ഞെളിഞ്ഞിരിക്കാൻ സാഹചര്യമുള്ളവർക്കേ ഇതൊക്കെ വരൂ എന്നൊരു മലയാളിയുടെ കമന്റ് കണ്ടിരുന്നു. എന്തൊരു ദുരന്തമാണെന്ന് അന്ന് ഓർത്തതേയുള്ളൂ. സമ്പത്തിനോടും പ്രശസ്തിയോടുമുള്ള അസൂയയാണോ, അതോ ഒരു പെൺകുട്ടിയോടുള്ള മനോഭാവമാണോ.മനുഷ്യനെ മനുഷ്യനായിക്കാണാൻ നമ്മളെന്ന് പഠിക്കാനാണ്
ഇന്ന് അവൾക്ക് പതിനാല് വയസ്സിൽ ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്ന് തുറന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റിന് കീഴിൽ വന്ന കമന്റ് ചെറുപ്പത്തിലേ പണി പഠിച്ചു എന്നാണ്. എഴുതിയിട്ടത് റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാൾ. പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോർക്കണം.അവൾ ഇന്ന് അത് തുറന്ന് പറയാനുള്ള ധൈര്യം കാണിക്കുന്നത് പോലും അവൾക്കുള്ള പ്രിവിലെജുകളുടെ തണലിൽ നിന്നുകൊണ്ടാവാം എന്നത് ഒരു വശം. മറുവശത്ത്, ഇത്രയും കാലം എത്രത്തോളം ട്രോമയിലൂടെ അവൾ കടന്ന് പോയിരിക്കാം എന്ന വസ്തുതയാണ്.
അവളെ പോലെ എത്രപേർ സഹിച്ചിരിക്കാം, ഭയന്നും നൊന്തും അറച്ചും മിണ്ടാതിരിക്കുന്നുണ്ടാകാം.ഇങ്ങനെയൊക്കെയായിട്ടും എത്ര പേർക്ക് എന്ന് ധൈര്യത്തോടെ മുന്നോട്ട് വന്ന് പറയാനായി? നമ്മളിലെത്ര പേരുണ്ട് ബുദ്ധിയുറയ്ക്കും മുന്നേ ശാരീരിക ഉപദ്രവങ്ങൾ ഏൽക്കാത്തവരായി? തുറന്ന് പറഞ്ഞാൽ നാണക്കേടോർത്തും ഭയന്നും ഒരായുസ്സിൽ മുഴുവൻ സ്വപ്നങ്ങളിൽ പോലും ആ വഷളൻമാർ വന്ന് സൈ്വര്യം കെടുത്തിയും.ഇതിനെല്ലാമിടയിലും മീ റ്റൂ ഉണ്ടായത് സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്ത് സ്വതന്ത്രരായി നടക്കാൻ തുടങ്ങിയപ്പോഴാണ് എന്ന് പറഞ്ഞ മുകേഷ് ഖന്ന (കുട്ടിക്കാലത്ത് നമ്മളിലേറെ പേർ കൊടുംഫാനായിരുന്ന ശക്തിമാൻ കുപ്പായത്തിനകത്തെ അഴുക്ക്കുഴി) മുതൽ ഈ പ്രായം ചെന്ന കാമഭ്രാന്തൻ വരെ നീളുന്നു ചുറ്റുപാടുമുള്ള പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ.തരം കിട്ടിയാൽ പെണ്ണിനേയും പിഞ്ചിനേയും പ്രതിമയേയും വരെ ഭോഗിക്കാൻ തയ്യാറായി നിൽക്കുന്നവർ