ചിത്രീകരണത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരുകോടി നൽകുമെന്ന് കമൽഹാസൻ

0
1453

കമൽഹാസൻ നായകനായ ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണസമയത്ത് ഉണ്ടായ ക്രെയ്ൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ. സംവിധായകൻ ശങ്കറും കമലും നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും സംയുക്തമായി നാല് കോടി രൂപ ഇവരുടെ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.

ഈ വർഷം ഫെബ്രുവരി 19-നാണ് ക്രെയിൻ തകർന്ന് പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു, ആർട്ട് അസിസ്റ്റന്റ് ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ എന്നിവർ മരിച്ചത്. ഇവരുടെ കുടുംബത്തിന് ഒരു കോടി വീതവും അപകടത്തിൽ സാരമായി പരിക്കേറ്റ ലൈറ്റ്മാന് എൺപത് ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് പത്ത് ലക്ഷം രൂപയും നൽകി.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച ശേഷമാണ് ഒരു കോടി രൂപ കുടുംബങ്ങൾക്ക് നൽകുമെന്ന് കമൽഹാസൻ പറഞ്ഞത്. ചിത്രീകരണത്തിന് സഹായിക്കുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് കമൽഹാസൻ ലൈക പ്രൊഡക്ഷൻസിന് കത്ത് അയച്ചിരുന്നു. അപകടത്തിനിരയായവർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് കമൽ കത്തിൽ ആവശ്യപ്പെടുകയും ചെയ്തു.