നമുക്കു തെറ്റ് പറ്റുന്നു, മാപ്പർഹിക്കാത്ത തെറ്റ്: നടൻ ദേവൻ

0
1556

രാജമലയിലും കരിപ്പൂരിലും ഉണ്ടായ ദുരന്തത്തെ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്ന് നടൻ ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുരന്തം നമ്മുടെ വാതിലിൽ വന്നു മുട്ടുന്നവരെ നമ്മൾ നിർവികാരരാണ്.. നമുക്കു തെറ്റ് പറ്റുന്നു. പറ്റാൻ പാടില്ലാത്ത തെറ്റ്.. മാപ്പർഹിക്കാത്ത തെറ്റ്. നമുക്കു തെറ്റ് പറ്റുന്നു. ദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

ദേവന്റെ കുറിപ്പിന്റെ പൂർണരൂപം;

കരിപ്പൂരും രാജമലയും…. ദുരന്തത്തിനകത്തെ ദുരന്തം… നമ്മൾ മലയാളികൾക്ക് ഇതൊരു ജ്ജാട്ടലല്ല. ഇതൊക്കെ നമ്മൾ മലയാളികൾ എന്നും പ്രതീക്ഷിക്കുന്നുണ്ട്.. ഷോക്ക് ഇപ്പൊ മലയാളിക്ക് ശീലമായിരിക്കുന്നു.. ഒരു കാര്യം സത്യമാണ്.. എത്ര ഷോക്ക് അടിച്ചാലും നമ്മൾ പഠിക്കുന്നില്ല.. ഒഴിവാക്കാവുന്ന ദുരിതങ്ങളാണ് ഇതൊക്കെ എന്ന് നമുക്കറിയാം.. ഒരു ദുരിതം വന്നാൽ നമ്മൾ പരസ്പരം കുറ്റം പറയും, ചിലർ സർക്കാരിനെ കുറ്റം പറയും, ചിലർ ദൈവത്തിനെ കുറ്റം പറയും.. അതാണ് നമ്മുടെ സ്വഭാവം. പക്ഷെ ഒരാളും സ്വയം കുറ്റം പറഞ്ഞു കണ്ടില്ല ഇതുവരെ, ഒരു കാലത്തും…

ടേബിൾ ടോപ് എയർപോർട്ടിൽ ഇതിനു മുൻപും അപകടം നടന്നിട്ടുണ്ട്, മംഗലാപുരത്തും കരിപ്പൂരും.. തിരുത്തിയില്ല.. ഉരുൾപൊട്ടൽ എല്ലാവർഷവും ആവർത്തിക്കുന്ന ദുരന്തമാണ്.. തിരുത്തിയില്ല.. കടൽക്ഷോഭം എല്ലാവർഷവും ഉണ്ടാവുന്ന ചടങ്ങാണ്.. തിരുത്തിയില്ല.. വെള്ളപൊക്കം ഇല്ല വർഷവും ഉണ്ടാവുമെന്നറിയാം.. തിരുത്തിയില്ല.. ഇതിന്റെയൊക്കെ ദുരന്തം അനുഭവിച്ചിട്ടുള്ളവരാണ് നമ്മൾ. എന്നിട്ടും പഠിച്ചില്ല, തിരുത്തിയില്ല.. വൈറസ് ആക്രമണം സംഭവിക്കുന്നു ഇല്ല വർഷവും.. എന്നിട്ടും പ്രതിവിധി എടുത്തില്ല, പഠിച്ചില്ല.. സർക്കാരുകളെ കുറ്റം പറഞ്ഞും പരസ്പരം കുറ്റം പറഞ്ഞും നമ്മൾ സമയം കളഞ്ഞു.. സത്യത്തിൽ നമ്മൾ മലയാളികളല്ലേ കുറ്റക്കാർ?

ഈ പറഞ്ഞ എല്ലാ ദുരന്തങ്ങളും ഒഴിവാക്കാവുന്നതാണ്.. ദുരന്തം നമ്മുടെ വാതിലിൽ വന്നു മുട്ടുന്നവരെ നമ്മൾ നിർവികാരരാണ്.. നമുക്കു തെറ്റ് പറ്റുന്നു. പറ്റാൻ പാടില്ലാത്ത തെറ്റ്.. മാപ്പർഹിക്കാത്ത തെറ്റ്.. സുരക്ഷിതമായ എയർപോർട്ട് ഉണ്ടാക്കാൻ എന്തുകൊണ്ട് നമുക്കു കഴിയുന്നില്ല?.. സുരക്ഷിതമായ കടൽ തീരം എന്തുകൊണ്ട് ഉണ്ടാകുന്നില്ല??.. സുരക്ഷിതമായ പ്രകൃതി എന്തുകൊണ്ട് ഉണ്ടാകാൻ കഴിയുന്നില്ല? ജീവനുള്ള ജലബോംബുകളായ ഡാമുകൾ ഉപേക്ഷിച്ചു, ഡാമിലെ വെള്ളം ജലസേചനത്തിനുമാത്രം ഉപയോഗിച്ചു, വൈദുതിക്കു നിലവിലുള്ള നൂതന വഴികൾ ഉപയോഗിക്കുന്നില്ല ?

ദുരന്തങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്നത് നമ്മൾ പൗരന്മാർക്കാണ്.. ഉറ്റവരുടെ നഷ്ട്ടം സഹിക്കാനാവാതെ ചോദ്യചിഹ്നമായി തുറിച്ചുനോക്കുന്ന ഭാവിയെ നോക്കി വാവിട്ടുകരയുന്ന, കരച്ചിൽ നിർത്തി ചോദിക്കേണ്ട ചോദ്യമിതാ… ‘ ഞാൻ ആരോട് ചോദിക്കും?? ഉത്തരം പറയേണ്ടവർ അപ്രത്യേക്ഷരാകുന്നു… ”കരഞ്ഞു കരഞ്ഞു കണ്ണീരു വറ്റുമ്പോൾ അവർ നിർത്തി അവരുടെ പണി നോക്കിക്കോളും ‘ എന്ന് കരുതുന്നർക്കു ദുരിതം കാണുമ്പോൾ നിർവികാരിതയാണ്.. കാരണം ‘ഇവർക്കു ‘ ഒന്നും നഷ്ടപെടാനില്ല.. ഇവർക്കു ഉറപ്പാണ്, കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിക്കഴിഞ്ഞാൽ, എല്ലാം മറന്നു ‘ഇവരെ ‘ ജയിപ്പിക്കാൻ വോട്ടിന്റെ രൂപത്തിൽ വരുമെന്ന്..അവർക്കറിയാം പൊതുജനം കഴുതകൾ ആണെന്ന്.. എത്ര പഠിച്ചാലും പഠിക്കാത്ത പൊതുജനത്തെ ഇവർക്കറിയാം… നമ്മളെ മാനസികമായി അടിമകളാക്കി മാറ്റിയ ‘ ഇവർക്കു ‘..

ദുരിതങ്ങളുടെ ഘോഷയാത്രയാണ് നമ്മൾ കാണുന്നത്.. അനിശ്ചിതമായ ഭാവി.. ഞാൻ ആരോട് ചോദിക്കും???? പ്രിയപ്പെട്ട മലയാളികളെ , ചോദിക്കാൻ തുടങ്ങു നിങ്ങളും.. ഈ ചോദ്യം… ‘ഞാൻ ആരോട് ചോദിക്കും? ‘…. കേരളം ജയിക്കട്ടെ ജയ് ഹിന്ദ്… നിങ്ങളുടെ സ്വന്തം ,ദേവൻ ശ്രീനിവാസൻ….