കൊച്ചി: ഓടിക്കൊണ്ടിരുന്ന കാര്‍ പുഴയിലേക്ക് വീണ് 2 മരണം. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസന്, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. മലയാറ്റൂരിലാണ് അപകടമുണ്ടായത്.
പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു. കാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന അഖില്‍ എന്നയാള്‍ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂരിലെ ആയുര്‍വേദശാല ജീവനക്കാരാണ് അപകടത്തില്‍ മരിച്ച രണ്ടുപേരും. സംഘം നക്ഷത്ര തടാകം കാണുന്നതിന് എത്തിയതായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം.