കേരളത്തിൽ ഇന്ന് 1184 പേർക്ക് കൊവിഡ്, 956 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
905

കേരളത്തിൽ ഇന്ന് 1184 പേർക്ക് കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശത്ത് നിന്നും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 114 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

784 പേർ രോഗമുക്തി നേടി. ഇന്ന് ഏഴ് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി ഗ്രേസി ഷൈനി, മലപ്പുറം സ്വദേശി നഫീസ, കോഴിക്കോട് സ്വദേശി അബുബക്കർ, മാറനല്ലൂർ സ്വദേശി ജമ, മൈലക്കാട് സ്വദേശി ദേവദാസ്, നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി, കൽപറ്റ സ്വദേശി അലവിക്കുട്ടി എന്നിവരാണ് മരിച്ചത്. മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.