കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇപ്രാവശ്യവും ഫലം വരുമ്പോൾ ഡൊണാൾഡ് ട്രംപ്

0
531

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആറു ദിവസങ്ങള്‍ ബാക്കിയിരിക്കെ മുന്‍കൂട്ടി വോട്ട് ചെയ്തവരില്‍ റെക്കോര്‍ഡ്. ഇതിനകം 71 ദശലക്ഷത്തിലേറെ പേരാണ് മുന്‍കൂട്ടി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുകയാണ് അമേരിക്കയിലേക്ക്

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും നേരിട്ട് ഏറ്റുമുട്ടുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലാ ഹാരിസും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യന്‍ വംശജയെന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കിടയിലും കമല ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ആരുടെ കൈകളിൽ അമേരിക്ക സൂചനകള്‍ പ്രകാരം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ പിറകിലാണ്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഹിലരി ക്ലിന്റണേക്കാള്‍ പിറകിലായിരുന്നു ഡൊണള്‍ഡ് ട്രംപെങ്കിലും ഫലം വന്നപ്പോള്‍ ജയം അദ്ദേഹത്തിനായിരുന്നു. ഈ തവണയും അത്തരം പ്രതിഭാസം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍മാര്‍

ഒക്ടോബര്‍ 31ന് മിഷിഗനില്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഒബാമയും കൂടിക്കാഴ്ച നടത്തും. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ആദ്യമായാണ് ഒബാമയുമായി ചേരുന്നത്. അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.