എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

0
65

കണ്ണൂര്‍: എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു. സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ലിജീഷയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍
പിലാത്തറ വിളയാങ്കോട് സ്വദേശി പി വി ഹരീഷിനെ (37) യാണ് മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 21 ന് രാത്രിയിലാണ് അധ്യാപികയായ ലിജീഷയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.

ഗാര്‍ഹി പീഡനക്കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.