പ്രായപൂര്‍ത്തിയാകാത്ത മകളോട് അപമര്യാദയായി പെരുമാറിയ ബേക്കറിയുടമയുടെ കടയ്ക്ക് പിതാവ് തീയിട്ടു

0
97

എറണാകുളം: പ്രായപൂര്‍ത്തിയാകാത്ത മകളോട് അപമര്യാദയായി പെരുമാറിയ ബേക്കറിയുടമയുടെ കടയ്ക്ക് പിതാവ് തീയിട്ടു. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കടയുടമയേയും കടയ്ക്ക് തീയിട്ടതിന് പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ ബാബുരാജാണ് (52) അറസ്റ്റിലായത്.

ചേരാനല്ലൂരിലെ വിഷ്ണുപുരത്താണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി ബേക്കറി വാങ്ങാനായി കടയിലെത്തിയത്. സാധനങ്ങള്‍ വാങ്ങുന്നതിനിടെ ബാബുരാജ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് വിവരം അറിയിച്ചു. സംഭവത്തില്‍ രോഷാകുലനായ പിതാവ് രാത്രിയില്‍ കടയില്‍ കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. തീപിടിത്തത്തില്‍ കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.
സംഭവ സമയത്ത് കടയിലുണ്ടായിരുന്ന ബാബുരാജിന്റെ ഭാര്യക്ക് നിസാരമായി പൊള്ളലേറ്റു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ബാബുരാജിനെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. പരിക്കേറ്റ ബാബുരാജിന്റെ ഭാര്യയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തു.