ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായത് മറച്ചുവെച്ച് വിവാഹം, യുവാവിനെതിരെ കേസ്

0
38

വഡോദര : സ്ത്രീ പുരുഷനായി മാറുന്ന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് മറച്ചുവെച്ച് വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ സ്ത്രീയുടെ പരാതി. ഗുജറാത്തിലെ വഡോദരയിലെ ഗോത്രി പൊലീസ് സ്റ്റേഷനിലാണ് അപൂര്‍വ്വമായ പരാതി എത്തിയത്. എട്ട് വര്‍ഷം മുമ്പ് 2014 ലായിരുന്നു ഗുജറാത്ത് വഡോദര സ്വദേശിനിയും വീരജ് വര്‍ധന്‍ എന്നയാളും തമ്മിലുള്ള വിവാഹം. മാട്രിമോണിയല്‍ വഴിയായിരുന്നു വിവാഹ ആലോചന. പരാതിക്കാരിയുടെ രണ്ടാം വിവാഹമായിരുന്നു

വിവാഹത്തിന് ശേഷം ഭര്‍ത്താവ് ലൈംഗീകബന്ധത്തിലേര്‍പ്പെടാത്തത് ചോദ്യം ചെയ്തപ്പോള്‍ റഷ്യയില്‍ നിന്ന് വാഹനാപകടം സംഭവിച്ചെന്നും അതിനുശേഷം ലൈംഗിക ശേഷി നഷ്ടമായെന്നുമായിരുന്നു ഭര്‍ത്താവിന്റെ മറുപടി.

തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ മുന്‍പ് താന്‍ സ്ത്രീയായിരുന്നെന്നും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായതാണെന്നും വീരജ് വര്‍ധന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിശ്വാസവഞ്ചനയാരോപിച്ച് യുവതി ഇയാള്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. വിരാജ് വര്‍ദ്ധനെതിരെ വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തു.