നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു, രഹ്നാ ഫാത്തിമയ്ക്ക് ജാമ്യം

0
674

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്‌സോ കോടതിയാണ് രഹ്നയ്ക്ക് ജാമ്യം അനുവദിച്ചത്.

അഭിഭാഷകനും ബിജെപി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഏ വി അരുൺ പ്രകാശാണ് രഹ്നയ്‌ക്കെതിരെ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് അരുൺ പരാതി നൽകിയിരുന്നത്. തുടർന്ന് പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് രഹ്ന സുപ്രീം കോടതിയെ വരെസമീപിച്ചിരുന്നെങ്കിലും കോടതികൾ മുൻകൂർ ജാമ്യം നൽകാൻ തയ്യാറായില്ല.

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായാണ് കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്നയുടെ വാദം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുമ്പിൽ നഗ്നനത പ്രദർശിപ്പിച്ചു. സ്വന്തം നഗ്‌ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്നത് പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.

ബോഡി ആൻഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെയാണ് തന്റെ നഗ്‌ന ശരീരത്തിൽ ചിത്രം വരയ്ക്കുന്ന മക്കളുടെ ദൃശ്യങ്ങൾ രഹ്ന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.