കേരളത്തില്‍ മൂന്നുപേരെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തി

0
31

കാട്ടുപോത്തിന്റെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. കോട്ടയം കണമലയിലും കൊല്ലം ആയൂരിലുമാണ് സംഭവം. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്.

കൊല്ലം ആയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രവാസി കൊല്ലപ്പെട്ടു. കാട്ടുപോത്തിന്റെ കുത്തേറ്റ് ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞാല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്. പ്രവാസിയായ സാമുവല്‍ കഴിഞ്ഞ ദിവസമാണ് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. സാമുവലിനെ പിന്നില്‍ നിന്നാണ് കാട്ടുപോത്ത് കുത്തിയത്.