P. O. C ബൈബിള്‍, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 49, വാക്യം 15
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
P. O. C ബൈബിള്‍, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 43, വാക്യം 13
ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്റെ പിടിയില്‍ നിന്ന് ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്റെ പ്രവൃത്തിയെ തടസ്‌സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?
P. O. C ബൈബിള്‍, പഴയ നിയമം, ഏശയ്യാ, അദ്ധ്യായം 43, വാക്യം 4
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 37, വാക്യം 4
കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 37, വാക്യം 5
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 21, വാക്യം 2
അവന്റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചു കൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.
P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 21, വാക്യം 3
സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു.
P. O. C ബൈബിള്‍, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 21, വാക്യം 4
അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ.
P. O. C ബൈബിള്‍, പുതിയ നിയമം, എഫേസോസ്, അദ്ധ്യായം 1, വാക്യം 4
തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെക്രിസ്തുവില്‍ തെരഞ്ഞെടുത്തു.