Sunday, September 20, 2020
Home English Canada ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ (43) അന്തരിച്ചു. കുടലിലെ കാൻസർ മൂർച്ഛിച്ചാണ് മരണം. നാലു വർഷമായി കാൻസറിന് ചികിത്സയിലായിരുന്നു.

ഹിറ്റ് ഹോളിവുഡ് സിനിമയായ ബ്ലാക്ക് പാന്തറിലെ അഭിനയമാണ് നടൻ ചാഡ്വിക് ബോസ്മാനെ ലോക പ്രശസ്തനാക്കിയത്.

1976 നവംബർ 26ന് സൗത്ത് കരോലിനിയയിലായിരുന്നു ബോസ്മാന്റെ ജനനം. ടെലിവിഷൻ താരമായാണ് ആദ്യം ബോസ്മാൻ സ്‌ക്രീനിലെത്തുന്നത്. 2013ൽ റിലീസായ 42 ൽ ജാക്കി റോബിൻസൺ, ഗെറ്റ് ഓൺ അപ് എന്ന ചിത്രത്തിൽ ജെയിംസ് ബ്രൗൺ , മാർഷലിൽ തുർഗുഡ് മാർഷൽ എന്നീ ചരിത്ര പുരുഷന്മാരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ്: എൻഡ്ഗെമിം, 21 ബ്രിഡ്ജസ്, ഡാ5 ബ്ലഡ്സ് എന്നിവയാണ് ബോസ്മാന്റെ ശ്രദ്ധേയ ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page