Sunday, September 20, 2020
Home English Canada ലോറ ചുഴലിക്കാറ്റ് ഉടൻ തീരം തൊടും, അഞ്ചുലക്ഷം പേരെ ഒഴിപ്പിച്ചു, വൻ അപകട സാധ്യത

ലോറ ചുഴലിക്കാറ്റ് ഉടൻ തീരം തൊടും, അഞ്ചുലക്ഷം പേരെ ഒഴിപ്പിച്ചു, വൻ അപകട സാധ്യത

വാഷിങ്ടൺ: ലോറ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതോടെ അമേരിക്കയുടെ തെക്കൻ സമുദ്രതീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുതുടങ്ങി. സമുദ്രതീര പ്രദേശത്ത് താമസിക്കുന്ന അഞ്ച് ലക്ഷത്തോളം പേരോടാണ് ഉടൻ അവിടം വിട്ടുപോകണമെന്ന് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

ബ്യൂമോണ്ട്, ഗാൽവസ്റ്റൺ, പോർട്ട് ആർതർ എന്നീ ടെക്സാസ് എന്നിവിടങ്ങളിൽ നിന്ന് 385,000 പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. 4 മീറ്ററോളം ഉയരത്തിൽ തിരകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ ലൂസിയാനയിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരോട് മാറിത്താമസിക്കാനും അധികൃതർ നിർദേശിച്ചു.

ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച പുലർച്ചയോ തീരത്തെത്തുന്ന ലോറ ചുഴലിക്കാറ്റിന് നിലവിലുള്ള ഉഷ്ണകാലാവസ്ഥ കൂടുതൽ കരുത്ത് പകരും. കര തൊടുന്നതിന് മുമ്പ് മണിക്കൂറിൽ 185 കിലോമീറ്റർ വേഗമുള്ള കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നും കാലാവസ്ഥാവിദഗ്ധർ പറയുന്നു.

തെക്കു പടിഞ്ഞാറൻ ലൂസിയാനയിൽ പതിനഞ്ച് വർഷം മുമ്പ് വീശിയടിച്ച റീത്ത ചുഴലിക്കാറ്റ് വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഇതിന് സമാനമായ രീതിയിലാണ് ലോറ രൂപപ്പെടുന്നതെന്ന് ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്വേർഡ് പറഞ്ഞു. ടെക്സാസ് മുതൽ മിസ്സിസിപ്പി വരെയുള്ള തീരങ്ങളിൽ 450 മൈൽ(724 കിമീ) വരെ തിരകളെത്തുന്നത് മൂലം വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അതേസമയം ലോറ ചുഴലിക്കാറ്റിന്റെ ദിശ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മാറുകയാണെങ്കിൽ കൂടുതൽ പേരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ മുൻമേധാവി ക്രെയ്ഗ് ഫ്യൂഗേറ്റ് പറഞ്ഞു. നിർദേശിക്കപ്പെട്ടിരിക്കുന്ന സമത്തിനുള്ളിൽ ജനങ്ങൾ ഒഴിഞ്ഞില്ലെങ്കിൽ സ്ഥിതി വഷളാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page