ബിസിയില്‍ 7 മാസത്തിനുള്ളില്‍ മയക്കുമരുന്നുപയോഗിച്ച് മരിച്ചത് 1,455 പേര്‍

30 August, 2023

2023ല്‍ ആദ്യ ഏഴ് മാസത്തിനുളളില്‍ മയക്കുമരുന്നിന്റെ അമിതായ ഉപയോഗം മൂലം 1,455 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ മാത്രം 198 പേരാണ് മരണപ്പെട്ടത്. ഇത് പ്രവിശ്യയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് മരണനിരക്കാണ്.

2016-ല്‍ പ്രവിശ്യയില്‍ മയക്കുമരുന്ന് മൂലമുളള മരണങ്ങള്‍ സംബന്ധിച്ച് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഈ വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് മൂലം മരണപ്പെട്ടത് 2,383 പേരാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പ്രവിശ്യയില്‍ അമിതമായ മയക്കുമരുന്ന് മൂലം മരണപ്പെട്ടത് 12,739 പേരാണ്.

എന്നാല്‍ ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്ത 198 എന്ന മരനിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്ത മരണനിരക്ക് 208 ആണ്. എന്നാല്‍ കഴിഞ്ഞ് മാസം മരണ നിരക്ക് 191 കടന്നതോടെ മരണനിരക്കില്‍ നാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്.

Comment

Editor Pics

Related News

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ.
പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ
പലസ്തീന് ഐക്യദാര്‍ഡ്യം, പ്രതിഷേധിച്ച് മക്ഗില്ലന്‍ വിദ്യാര്‍ഥികള്‍