Or copy link
05 March, 2024
കോട്ടയം: പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അകലക്കുന്നം ഞണ്ടുപാറ കുടിലിപ്പറന്പിൽ ജെയ്സൻ(45) ഭാര്യ മരീന, ഇവരുടെ മക്കളായ ജെറാൾഡ്(നാല്), ജെറീന(രണ്ട്) ഒരു വയസില്‍ താഴെ പ്രായമുള്ള ജെറിൽ എന്നിവരാണ് മരിച്ചത്.വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.
ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ജെയ്സണ്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജെയ്സന്റെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തുതന്നെ കട്ടിലില്‍ രക്തം വാര്‍ന്ന നിലയിലാണ് മറ്റ് നാല് പേരുടെയും മൃതദേഹം ഉണ്ടായിരുന്നത്. ഇവരെ അടിച്ച് കൊലപ്പെടുത്തിയെന്നാണ് സുചന.
ക്രൂരതയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
പൂവരണിയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. റബര്‍ ഫാക്ടറിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ജെയ്സണ്‍
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment