ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡൽഹി

31 August, 2023

ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഡൽഹിയാണെന്ന് കണ്ടെത്തി പുതിയ പഠനം.  ഡല്‍ഹിയില്‍ വായു മലിനീകരണം ഇത്തരത്തില്‍ ഉയര്‍ന്ന അവസ്ഥയില്‍ നില കൊള്ളുന്നത്‌ ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ ആയുസിനെ സാരമായി ബാധിക്കും എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് അടുത്തിടെ നടത്തിയ പഠനം പുറത്തു വിട്ടിരിയ്ക്കുന്നത്.

അതായത്, ലോകാരോഗ്യ സംഘടന (WHO) കണക്കാക്കുന്ന  നിശ്ചിത പരിധിക്ക് മുകളിലാണ് പ്രദേശത്തെ മലിനീകരണം എങ്കില്‍ അത് ആ പ്രദേശത്തെ ആളുകളുടെ ആയുസിനെ സാരമായി ബാധിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്.  അതായത് ഡല്‍ഹിയിലെ മലിനീകരണ തോത് കുറയുന്നില്ല എങ്കില്‍ ഡല്‍ഹിയില്‍ താമസിക്കുന്നവരുടെ ആയുസ് 11.9 വർഷം കുറയും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ് (AQLI) പ്രകാരം,  ഇന്ത്യയിലെ 1.3 ബില്യൺ ആളുകളും താമസിക്കുന്നത് മലിനീകരണം സംബന്ധിച്ച ലോകാരോഗ്യ സംഘടന കണക്കാക്കുന്ന നിശ്ചിത പരിധിക്ക് മുകളിലുള്ള പ്രദേശങ്ങളിലാണ്‌ എന്നാണ്.  അതായത്, രാജ്യത്തെ ജനസംഖ്യയുടെ 67.4% ആളുകളും താമസിക്കുന്നത് മലിനീകരണ തോത് രാജ്യത്തിന്‍റെ സ്വന്തം ദേശീയ വായു ഗുണനിലവാര മാനദണ്ഡമായ 40 മൈക്രോഗ്രാം ക്യൂബിക് മീറ്ററിൽ കവിഞ്ഞുള്ള പ്രദേശങ്ങളിലാണ് എന്നാണ് പഠനത്തില്‍ പറയുന്നത്.

എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ് ( Air Quality Life Index - AQLI) അനുസരിച്ച്, ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ് ഡൽഹി. നിലവിലെ മലിനീകരണം തുടര്‍ന്നും നിലനിൽക്കുകയാണ് എങ്കില്‍ രാജ്യത്തെ 18 ദശലക്ഷം നിവാസികളുടെ ആയുർദൈർഘ്യം ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശിത പരിധിയെ അപേക്ഷിച്ച് ശരാശരി 11.9 വർഷവും ആപേക്ഷികമായി 8.5 വർഷവും കുറയുമെന്ന് പഠനത്തില്‍ പറയുന്നു. ..!!

Comment

Editor Pics

Related News

ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന്‍ പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?