ഹോണ്ടയുടെ പുതിയ എസ്‍യുവി എലിവേറ്റ് ഇന്ത്യയിലെത്തി

13 September, 2023


ഹോണ്ടയുടെ പുതിയ എസ്‍യുവി എലിവേറ്റ് ഇന്ത്യയിലെത്തി. ജാപ്പനീസ് ഓട്ടോമൊബൈൽ ഭീമനിൽ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയാണ് ഹോണ്ട എലിവേറ്റ്. 10.99 ലക്ഷം രൂപ മുതൽ 15.99 ലക്ഷം രൂപ വരെയാണ് പ്രാരംഭവില‌. നാലു വകഭേദങ്ങളിലായി പെട്രോൾ മാനുവൽ, സിവിടി ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ എസ്‌വി വേരിയന്റിന് 10.99 ലക്ഷം രൂപയാണ് വില.

രണ്ടാമത്തെ മോഡൽ വി മാനുവലാണ്. 12.10 ലക്ഷം രൂപയും വി ഓട്ടമാറ്റിക്കിന് 13.20 ലക്ഷം രൂപയുമാണ്. വിഎക്സ് മാനുവലിന് 13.49 ലക്ഷം രൂപയും വിഎക്സ് സിവിടിക്ക് 14.59 ലക്ഷം രൂപയുമാണ് വില. ഉയർന്ന വകഭേദം ഇസഡ് എക്സ് മാനുവലിന് 14.89 ലക്ഷം രൂപയും ഇഡസ് എക്സ് സിവിടിക്ക് 15.99 ലക്ഷം രൂപയും വരും.

ഹ്യുണ്ടേയ് ക്രെറ്റ, കിയ സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് എലിവേറ്റ് മത്സരിക്കുക. പെട്രോൾ മാനുവൽ, ഓട്ടമാറ്റിക്ക് മോഡലുകളിൽ പുതിയ വാഹനം ലഭിക്കും.

എസ്‌യുവി വിപണിയിലേക്കുള്ള വമ്പൻ തിരിച്ചുവരവ് ലക്ഷ്യമിട്ടെത്തുന്ന എലിവേറ്റിന്റെ ഗ്ലോബൽ അൺവീലിങ് ന്യൂഡൽഹിയിലാണ് നടന്നത്. ഇതാദ്യമായാണ് മിഡ്സൈസ് എസ്‌യുവി ഹോണ്ട ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. എസ്‌വി, വി, വിഎക്സ്, ഇഡസ് എക്സ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന് 4312 എംഎം നീളവും 1790 എംഎം വീതിയും 1650 എംഎം ഉയരവുമുണ്ട്.

Comment

Editor Pics

Related News

ഹോണ്ട ആക്ടിവ ഇ ഇലക്ട്രിക് സ്കൂട്ടർ
RIDING TOWARDS AN ALL-ELECTRIC INDIA
2025 Honda G/150 Cargo
Elon LEAKS New Tesla On X | It's Everything We Want