ഇന്ത്യയുമായുളള ബന്ധം പ്രധാനമാണെന്നും പങ്കാളിത്തം തുടരുമെന്നും കനേഡിയന്‍ പ്രതിരോധമന്ത്രി

25 September, 2023

ഇന്ത്യയുമായുളള ബന്ധം പ്രധാനമാണെന്നും പങ്കാളിത്തം തുടരുമെന്നും കനേഡിയന്‍ പ്രതിരോധമന്ത്രി ബില്‍ ബ്ലെയര്‍. ദി വെസ്റ്റ് ബ്ലോക്കിനോടാണ് ഇന്ത്യയോടുള്ള കാനഡയുടെ സമീപനം മന്ത്രി വ്യക്തമാക്കിയത്. അതേസമയം, നിയമത്തെ സംരക്ഷിക്കാനും, പൗരന്മാരെ സംരക്ഷിക്കാനും, സമഗ്രമായ അന്വേഷണം നടത്തി സത്യം കണ്ടെത്താനും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരന്റെ കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ അത് നമ്മുടെ പരമാധികാരത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുമെന്നും ബ്ലെയര്‍ പറഞ്ഞു.

ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയില്‍, ഖാലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. 2020 ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതേസമയം കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിക്കളഞ്ഞു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയും കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നു.

അതേസമയം കാനഡയുടെ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കും ഇന്ത്യാ വിരുദ്ധര്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെടുകയും കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.  രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു.





Comment

Editor Pics

Related News

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണം; യുകെ സ്വദേശി അറസ്റ്റില്‍
22 കോടി ഡോളറിന്റെ സ്വര്‍ണവും വിദേശ നോട്ടുകളും കൊള്ളയടിച്ചു; ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍
കാനഡയില്‍ മുസ്ലീങ്ങള്‍ക്ക് വീടിന് പലിശയില്ല, ഹലാല്‍ പണയമിടപാട് മാത്രം; വന്‍ പ്രതിഷേധം
യു .കെയില്‍ ക്യാന്‍സര്‍ ബാധിതയെ അടക്കം പീഢിപ്പിച്ചു, മലയാളി ഡോക്ടര്‍ക്ക് മൂന്നര വര്‍ഷം തടവുശിക്ഷ