മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിനെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍

28 September, 2023

മമ്മൂട്ടി അഭിനയിച്ച 'കണ്ണൂര്‍ സ്‌ക്വാഡിന്' അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍. 'എനിക്ക് കണ്ണൂര്‍ സ്‌ക്വാഡ് ഇഷ്ടമായി. ഞാന്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന എല്ലാത്തില്‍ നിന്നും നിങ്ങള്‍ എല്ലാവര്‍ക്കും കണ്ണൂര്‍ സ്‌ക്വാഡ് ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം'. തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നു.

ആഗോളവ്യാപകമായി റിലീസ് ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ഹൗസ്ഫുള്‍ ഷോകളുമാണ് ലഭിക്കുന്നത്. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലിംഗ് ക്രൈം ഡ്രാമ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ഷാഫിയുടെ കഥയില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ് തുടങ്ങിയ അഭിനേതാക്കളെല്ലാം മിന്നുന്ന പ്രകടനം സമ്മാനിച്ച ചിത്രം പ്രതിഭാധനന്മാരായ അണിയറ പ്രവര്‍ത്തകരുടെ കൂട്ടായ പ്രയത്‌നത്തിന് ലഭിച്ച വിജയമാണ്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, വിതരണം ഓവര്‍സീസ് : ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍ ഡിസൈന്‍ : അസ്‌തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി ആര്‍ ഒ : പ്രതീഷ് ശേഖര്‍.



Comment

Editor Pics

Related News

ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു, ഞെട്ടലോടെ ആരാധകര്‍
ആടുജീവിതം, കളക്ഷന്‍ നൂറുകോടി കടന്നു
നടി അപര്‍ണ ദാസും നടന്‍ ദീപകും വിവാഹിതരാകുന്നു
ആടുജീവിതം, വ്യാജന്‍ ഇന്റര്‍നെറ്റില്‍