തീവ്രവാദികളോട് കാനഡയ്ക്ക് സ്വീകരണ മനോഭാവം: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

29 September, 2023

കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ സുരക്ഷിതരല്ലെന്നും  എംബസിയിലോ കോണ്‍സുലേറ്റിലോ പോകുമ്പോള്‍ അവര്‍ക്ക് ഭീണി നേരിടേണ്ടി വരുന്നതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വാഷിംഗ്ടണ്‍ ഡിസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനഡ തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും പ്രവര്‍ത്തനയിടം നല്‍കുന്നു. അക്രമത്തെ പരസ്യമായി ന്യായീകരിക്കുന്ന തീവ്രവാദികളോട് കാനഡയ്ക്ക് സ്വീകരണ മനോഭാവമാണ് ഉള്ളത്. അത്തരക്കാര്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനയിടം നല്‍കിയിട്ടുണ്ട്. ജയശങ്കര്‍ ആരോപിച്ചു.

'ഭീകരര്‍, തീവ്രവാദികള്‍, അക്രമത്തിന് പരസ്യമായി വാദിക്കുന്ന ആളുകള്‍ എന്നിവരോട് കാനഡയ്ക്ക്  സ്വീകരണ മനോഭാവം ഉണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. കനേഡിയന്‍ രാഷ്ട്രീയത്തിന്റെ നിര്‍ബന്ധം കാരണം അവര്‍ക്ക് കാനഡയില്‍ പ്രവര്‍ത്തനയിടം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ മനുഷ്യക്കടത്ത്, വിഘടനവാദം, അക്രമം, തീവ്രവാദം എന്നിവയുമായി ഇടകലര്‍ന്ന രാജ്യമാണ് കാനഡ.  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് മുമ്പുതന്നെ കാനഡയുമായുള്ള ഇന്ത്യയുടെ  അഭിപ്രായവ്യത്യാസം ഈ വിഷയങ്ങളിലായിരുന്നു'- ജയശങ്കര്‍ പറഞ്ഞു.

'ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ കാനഡയില്‍ ആക്രമിക്കപ്പെടുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പോകുമ്പോള്‍ സുരക്ഷിതരല്ല, അവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. കാനഡയിലെ വിസ പ്രവര്‍ത്തനങ്ങള്‍ പോലും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അത് ഇന്ത്യയെ നിര്‍ബന്ധിച്ചു,' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കെതിരായ ട്രൂഡോയുടെ ആരോപണങ്ങള്‍ ആദ്യം ''സ്വകാര്യമായും പിന്നീട് പരസ്യമായും'' ഉന്നയിച്ചതായി ജയശങ്കര്‍ പറഞ്ഞു. കാനഡ നല്‍കുന്ന ഏത് തെളിവിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്താന്‍ ഇന്ത്യ തയ്യാറാണെന്നും ജയശങ്കര്‍ പറഞ്ഞു. കാനഡയില്‍ വെച്ച് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യയ്ക്കെതിരെ ചില തെളിവുകളുണ്ടെന്ന കാനഡയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റ ഈ മറുപടി.



Comment

Editor Pics

Related News

യു.കെ കാര്‍ അപകടം, നാല് മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ കാനഡയില്‍ അറസ്റ്റില്‍
കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ.
പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ