കേരളത്തില്‍ കനത്തമഴ, വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

02 October, 2023

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയില്‍ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ (03.10.2023) ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

കോട്ടയം താലൂക്കിലെ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച (2023 ഒക്ടോബര്‍ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും.


Comment

Editor Pics

Related News

സൂര്യഘാതമേറ്റ് പെയിന്റ് പണിക്കാരന്‍ മരിച്ചു
ഉമ്മന്‍ ചാണ്ടിക്ക് വാക്‌സിന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്ന്; ചാണ്ടി ഉമ്മന്‍ എംഎല്‍എ
ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല; ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ചു
കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം ട്രക്കിലിടിച്ചു; ഒരു മരണം,11 പേര്‍ക്ക് പരിക്ക്