ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

03 October, 2023

മനാമ: ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു.  പത്തനംതിട്ട ഉതിമൂട് താഴയില്‍ കുടുംബാംഗം ഏബ്രഹാം ടി വര്‍ഗീസ് ആണ് മരിച്ചത്. 45 വയസായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ജോലി സ്ഥലത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യ: ലീന ഏബ്രഹാം സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ നഴ്സായി ജോലി ചെയ്യുന്നു.

മക്കള്‍ അഖില്‍ ഏബ്രഹാം, അക്‌സ ഏബ്രഹാം(വിദ്യാര്‍ഥികള്‍ ) മക്കള്‍ നാട്ടിലാണുള്ളത്. റവ.ആന്റണി ടി. വര്‍ഗീസ് സഹോദരനാണ് . മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.



Comment

Editor Pics

Related News

യു.എ.ഇ ല്‍ കനത്തമഴ, റെഡ് അലര്‍ട്ട്
ഒമാനില്‍ പ്രളയം, കെട്ടിടം തകര്‍ന്നുവീണ് മലയാളി മരിച്ചു
ഒമാനില്‍ വെള്ളപ്പൊക്കം,ഒമ്പത് മരണം
സൗദിയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു