Or copy link
07 October, 2023
ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്
സഹനം ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണ്. അതൊരുപക്ഷെ നമ്മള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയില്‍ നിന്നാകാം. നമ്മുടെ സഹോദരങ്ങളില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ഭാര്യയില്‍ നിന്നോ ആകാം. ഇതെല്ലാം അന്ത്യകാല സൂചനകളാണ്. ഭൂമിയില്‍ ഞാന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുമോ എന്ന് നമ്മുടെ കര്‍ത്താവുതന്നെ ചോദിച്ചിട്ടുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും നമ്മെ ക്രിസ്തുവിനോട് അടുപ്പിക്കാന്‍ വേണ്ടിയാണ്. അതിലെല്ലാം ഉപരിയാണ് വിശ്വാസം. നിത്യജീവന്‍ അതിലാണ് നാം പരമമായി വിശ്വസിക്കേണ്ടത്. അതുമാത്രമാകണം നമ്മുടെ ലക്ഷ്യം.
ഞാനൊരു സാധാരണക്കാരനാണ്. ഒരിക്കലും സുവിശേഷ പ്രഘോഷകന്‍ ആകുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. സെമിനാരിയില്‍ പോയിട്ടുണ്ട്. സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട് എന്നിവയെല്ലാം ഒഴിച്ചാല്‍ എനിക്ക് വചനപ്രഘോഷണത്തില്‍ ഒരു പാരമ്പര്യവുമില്ല.
എങ്കിലും സക്കേവൂസിനെ വിളിച്ചപോലെ അവന്‍ ഈ പാപിയായ എന്നെയും വിളിച്ചു. അന്ന് അവനോടൊപ്പം തുടങ്ങിയ യാത്രയാണ്. ഇനി മരണം വരെ അവനൊപ്പം. പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. അതിനാല്‍ നിങ്ങള്‍ ഏതുജാതിയില്‍ പെട്ടവരായാലും ഇശോയെ ഏകരക്ഷകനായി സ്വീകരിച്ച് അവനോട് പ്രാര്‍ഥിച്ചാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും.
പ്രാര്‍ഥിക്കുന്നവരുടെ ജീവിതത്തില്‍ സഹനങ്ങളും പ്രയാസങ്ങളും ഉണ്ടാകും. രണ്ടുതരത്തിലാണ് സഹനങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകുന്നത്. ഒന്ന് ഈശോ അവുവദിക്കുന്ന സഹനങ്ങള്‍. അതിനുദാഹരണമാണ് ജോബിനുണ്ടായ സഹനങ്ങള്‍. രണ്ടാമത്തെ സഹനങ്ങള്‍ നമ്മുടെ പാപത്തിന്റെ ഫലങ്ങളാണ്. ഇത് സുഭാഷിതങ്ങളിലും പ്രഭാഷകനിലും വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ സഹനങ്ങളുടെ ശരിയായ കാരണമെന്തെന്ന് നിങ്ങള്‍ ആത്മപരിശോധന ചെയ്തുനോക്കുക.
പാപത്തിന്റെ ഫലമാണ് ഈ സഹനങ്ങളെങ്കില്‍ എത്രവലിയ പാപിയാണെങ്കിലും അത് പശ്ചാത്തപിച്ച് കര്‍ത്താവിനോട് ഏറ്റുപറയുക. അതിനുശേഷം ഹൃദയം നുറുങ്ങി നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ ദൈവം നിങ്ങളെ തൊടും. ഈശോ തരുന്നതെല്ലാം നിങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിക്കുക. തന്റെ മക്കളെല്ലാം നന്നായി ജീവിച്ച് തന്നെ മഹത്വപ്പെടുത്തണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്. പക്ഷെ ഒരു കാര്യം മാത്രം. നിങ്ങള്‍ ഈശോയുടെ സുവിശേഷം ലോകമെങ്ങും അറിയിക്കാന്‍ ഒരു മണിക്കൂര്‍ നീക്കി വയ്ക്കണം. കാരണം നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍ മറ്റെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും എന്നാണല്ലോ കര്‍ത്താവ് പറഞ്ഞത്. അതിനായി നിങ്ങള്‍ക്ക് തന്നിരിക്കുന്ന കഴിവുകള്‍ ഉപയോഗിക്കുക. 24newslive.com ന്റെ പ്രാര്‍ഥനാ ഗ്രൂപ്പിലൂടെ ലോകമെങ്ങും സുവിശേഷം എത്തിക്കുവാന്‍ നിങ്ങളുടെ വിവിധങ്ങളായ കഴിവുകള്‍ ഉപയോഗിക്കുക. നമുക്കുള്ളത് ദൈവത്തിന് കൊടുത്താല്‍ ദൈവം ഉള്ളം നിറയ്ക്കും.
പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ
പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേരാം. പ്രാര്‍ത്ഥനകളെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.
https://www.facebook.com/profile.php?id=100057617791468&mibextid=2JQ9oc
ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.
https://chat.whatsapp.com/Jvk68BMg0vy7l2TcV26vKx
പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ. https://chat.whatsapp.com/CoplYkoG6b22N1tNcuKato.
https://chat.whatsapp.com/HWPFj605E0TID9iDGHtPml
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu
ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx
കർത്താവിനു വേണ്ടി സമയം മാറ്റിവയ്ക്കാൻ താല്പര്യമുള്ളവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ പൂരിപ്പിക്കുക
https://24newslive.com/volunteer
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment