തെരഞ്ഞെടുപ്പ് പ്രചാരണം; തന്റെ ചിത്രം ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് ടൊവിനോ

18 March, 2024

തന്റെ ചിത്രവും തന്നോടൊപ്പമുള്ള ചിത്രവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് നടന്‍  ടൊവിനോ തോമസ്.താന്‍ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (SVEEP) അംബാസ്സഡര്‍ ആയതിനാല്‍ തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു മുന്നണി സ്ഥാനാര്‍ഥിയുമൊത്തുള്ള ടോവിനോയുടെ  ഫോട്ടോ ഡിജിറ്റല്‍ പോസ്റ്റര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചതിന് പിന്നാലെയായിരുന്നു തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ നടന്റെ പ്രതികരണം.

'ആരെങ്കിലും തന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ പറഞ്ഞു. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും ആശംസകളെന്നും' ടൊവിനോ കുറിച്ചു.

നേരത്തെ തൃശൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാര്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍ കുമാറിന്റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൗഹൃദം പറഞ്ഞ കുറിപ്പില്‍ വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും സുനില്‍ കുമാര്‍ കുറിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കുറിപ്പ് കാണാനില്ല. പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം വന്നത്.


Comment

Editor Pics

Related News

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി
നിമിഷ പ്രിയയെ അമ്മ കണ്ടു; കൂടിക്കാഴ്ച 12 വര്‍ഷങ്ങള്‍ക്കുശേഷം