അറസ്റ്റ്: കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

22 March, 2024

ന്യൂഡല്‍ഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. അര്‍ദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഇന്ന് രാവിലെ 10.30ന് ഹര്‍ജി പരിഗണിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരാകും.

ഇതിനിടെ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി ഇന്ന് കോടതിയില്‍ ഹാജരാക്കും. പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുന്ന അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി കസ്റ്റഡിയില്‍ ആവശ്യപ്പെടും. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജയിലില്‍ പോകേണ്ടി വന്നാലും അരവിന്ദ് കെജ്‌രിവാള്‍ രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി വ്യക്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്രിവാളിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു. കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ  രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. നിയമ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇന്ന് കെജ്രിവാളിന്റെ കുടുംബത്തെ കാണും. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്നലെ ഡല്‍ഹിയില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു


Comment

Editor Pics

Related News

വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍
സഹോദരിക്ക് വിവാഹസമ്മാനം നല്‍കി; യുവാവിനെ ഭാര്യയും സഹോദരന്മാരും മര്‍ദ്ദിച്ച് കൊന്നു