മോസ്‌കോ ഐ.എസസ് ആക്രമണം, കൊല്ലപ്പെട്ടത് 115 പേര്‍, 11 പേര്‍ കസ്റ്റഡിയില്‍

23 March, 2024

മോസ്‌കോ:  മോസ്‌കോയിലെ ക്രോക്കസ് കോംപ്ലക്‌സില്‍ നടന്ന ഐഎസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യന്‍ ഇന്റലിജന്‍സ്. ഇതില്‍ നാല് പേര്‍ ഭീകരരാണെന്നും ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായവരാണെന്നും റഷ്യ അറിയിച്ചു.

മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിനുള്ളില്‍ സംഗീതനിശ നടക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയായിരുന്നു ഐഎസ് ഭീകരാക്രമണം. അഞ്ച് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ 115 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-ഖൊറാസനാണ് ഏറ്റെടുത്തത്. സിറിയയില്‍ അടക്കം പുടിന്‍ നടത്തുന്ന സൈനിക ഇടപെടല്‍ ഐഎസ് - കെ ഭീകരരെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് ഭീകരാക്രമണമെന്നും വിവരമുണ്ട്.

യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് യുഎസ് എംബസി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോസ്‌കോയില്‍ ആള്‍ക്കൂട്ടം എത്തിച്ചേരുന്ന ഇടങ്ങളെയും സംഗീതപരിപാടികളെയും ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതായി അമേരിക്കന്‍ എംബസി അറിയിച്ചിരുന്നു. 


Comment

Editor Pics

Related News

വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ട് നടി ആത്മഹത്യ ചെയ്തു
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമം; 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു
തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ്; രോഗം വെളിപ്പെടുത്തി നടി അന്ന രാജന്‍
ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ തനിക്കാകില്ല; നവ്യ നായര്‍