ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകവെ അപകടം, യുവതി മരിച്ചു

26 March, 2024

കോട്ടയം : ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകവെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. കോട്ടയം നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴിയില്‍ ബിനോയുടെ ഭാര്യ പ്രിയ ബിനോയ് (48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ കോട്ടയം നാഗമ്പടം പാലത്തിലായിരുന്നു അപകടം.

ഇരുവരും ചേര്‍ന്ന് സമ്മാനം വാങ്ങാന്‍ നഗരത്തിലേയ്ക്ക് പോകുംവഴി പാലംകയറി വന്ന ലോറി ബിനോയ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായത്.

ബിനോയി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊടി ഉത്പന്നങ്ങളും, സ്പൈസസും ഓട്ടോറിക്ഷയില്‍ എത്തിച്ച് ഹോള്‍സെയില്‍ വില്പന നടത്തുകയാണ് ബിനോയ്. മക്കള്‍ : ഗംഗ (ഫാഷന്‍ ഡിസൈനര്‍), ഗായത്രി ( പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി).


Comment

Editor Pics

Related News

പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി