സമൂഹമാധ്യമങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കേണ്ട: പുതിയ നിയമവുമായി ഫ്‌ളോറിഡ

27 March, 2024


തലഹസ്സീ: പതിനാല് വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത് തടയുന്നതിനായി നിയമനിര്‍മാണം നടത്തി ഫ്‌ലോറിഡ. പുതിയ നിയമപ്രകാരം 14 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോ?ഗിക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ റോണ്‍ ഡെസാന്റിസ് ഒപ്പുവച്ചു. 14-15 വയസുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോ?ഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുകയും ചെയ്തു.

കുട്ടികളുടെ മാനസികാരോ?ഗ്യം മെച്ചപ്പെടുത്തുന്നതിനും ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന വിലയിരുത്തലിലാണ് നിയമം കൊണ്ടുവന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ 14 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളും മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രവര്‍ത്തിക്കുന്ന 16 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളും നിര്‍ത്തലാക്കും.

2025 ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാലിത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് 'മെറ്റ' ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു പ്രത്യേക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെക്കുറിച്ച് ബില്ലില്‍ എടുത്ത് പറയുന്നില്ലെങ്കിലും അനന്തമായി സ്‌ക്രോള്‍ ചെയ്യാന്‍ സാധിക്കുന്ന കണ്ടന്റുകള്‍ നല്‍കുന്ന എല്ലാ പ്ലാറ്റ്ഫോമുകളും ബില്ലിന്റെ പരിധിയില്‍ വരുമെന്നാണ് സൂചിപ്പിക്കുന്നത്.


Comment

Editor Pics

Related News

ഭാര്യ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തി
ഒരു കുടുംബത്തിലെ മൂന്നുപേർ കുത്തേറ്റുമരിച്ചു
ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി
ഹമാസ് ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റ് മുഴുവൻ അനുഭവിക്കേണ്ടി വരുമെന്ന് ഡോണൾഡ് ട്രംപ്