ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

03 April, 2024

തൃശൂര്‍: ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അതിഥി തൊഴിലാളി ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. തൃശൂര്‍ വെളപ്പായയില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

വൈകുന്നേരം എറണാകുളത്ത് നിന്ന് പാട്‌നയിലേക്ക് പുറപ്പെട്ട പാട്‌ന എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


Comment

Editor Pics

Related News

യുവാവ് ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം ഗംഗാനദിയില്‍ കെട്ടിയിട്ടു
യുകെയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു, മലയാളി വിദ്യാര്‍ത്ഥിക്ക് ആറ് വര്‍ഷത്തെ തടവും വിലക്കും
വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ട് നടി ആത്മഹത്യ ചെയ്തു
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമം; 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു