കാനഡയില്‍ മിനിമം വേതനം കൂട്ടി, മണിക്കൂറിന് 17.30 ഡോളര്‍

07 April, 2024

മിനിമം തൊഴില്‍ വേതനം വര്‍ധിപ്പിച്ച് കനേഡിയന്‍ സര്‍ക്കാര്‍. ജീവിതച്ചിലവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വേതനം വര്‍ധിപ്പിച്ചിരിക്കുന്നത്. 2024 ഏപ്രില്‍ 1 മുതല്‍ മണിക്കൂറിന് 16.65 ഡോളറില്‍ നിന്ന് 17.30 ഡോളറായി വര്‍ദ്ധിപ്പിക്കും. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 1386 ആയിരുന്ന മിനിമം വേതനം ഇനി മുതല്‍ 1441 രൂപയായി ഉയരും.

നോവ സ്‌കോട്ടിയ: 2024 ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കുറഞ്ഞ വേതന നിരക്ക് നാണയപ്പെരുപ്പത്തിനൊപ്പം പ്രതിവര്‍ഷം 1% അധികമായി, അതായത് 15.20 ഡോളറായി ആയി ക്രമീകരിക്കും.

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ മിനിമം വേതനം 2024 ജൂണ്‍ 1-ന് 16.75 ഡോളറില്‍ നിന്ന് 17.40 ഡോളറായി ഉയര്‍ത്തും. ക്യൂബെക്ക്: 2024 മെയ് 1- മുതല്‍ ക്യൂബെക്കിന്റെ മിനിമം വേതനം 15.75 ഡോളറായി ആയി വര്‍ദ്ധിക്കും. ന്യൂഫൗണ്ട്ലാന്‍ഡ് ലാബ്രഡോര്‍ - 15.60 ഡോളര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപ് - 15.40 ഡോളര്‍, യുക്കോണ്‍ - 17.59 എന്നിങ്ങനെയായിരിക്കും ഇനിയുള്ള കുറഞ്ഞ വേതനം. ഫെഡറല്‍ നിയന്ത്രിത സ്വകാര്യമേഖലയിലെ ഏകദേശം 30,000 ജീവനക്കാര്‍ക്ക് ഈ വര്‍ദ്ധനവ് പ്രയോജനപ്പെടും. 2024 ഏപ്രില്‍ 1 മുതല്‍ എല്ലാ ജീവനക്കാര്‍ക്കും കൃത്യമായ മണിക്കൂര്‍ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ അവരുടെ ശമ്പള വിവരങ്ങള്‍ സര്‍ക്കാറിന് കൈമാറേണ്ടി വരും.


കാനഡ ഗവണ്‍മെന്റ് 2021 ലാണ് ഫെഡറല്‍ മിനിമം വേതനം അവതരിപ്പിച്ചത്. മുന്‍ കലണ്ടര്‍ വര്‍ഷത്തിലെ കാനഡയുടെ വാര്‍ഷിക ശരാശരി ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഇത് വര്‍ഷം തോറും ക്രമീകരിക്കുന്നത്. 2022-ല്‍ ഫെഡറല്‍ മിനിമം വേതനം 15.55 ഡോളറായും 2023-ല്‍ അത് 16.65 ഡോളറായും ഉയര്‍ത്തിയിരുന്നു.







Comment

Editor Pics

Related News

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ കാനഡയില്‍ അറസ്റ്റില്‍
കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ.
പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ