കാനഡയില്‍ കുടിയേറ്റത്തിനുള്ള അപേക്ഷാഫീസ് കൂട്ടി

07 April, 2024

കാനഡയില്‍ സ്ഥിരതാമസിത്തിന് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാ ഫീസ് കൂട്ടി. അപേക്ഷാ ഫീസില്‍ 12 ശതമാനം വര്‍ധനവാണ് കാനഡ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ 515 കനേഡിയന്‍ ഡോളറായിരുന്ന ഫീസ് ഈ മാസത്തോടെ 575 കനേഡിയന്‍ ഡോളറായി ഉയരും. ഏപ്രില്‍ 30 മുതല്‍ കാനഡയില്‍ സ്ഥിരതാമസത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന് ചുരുക്കം.

ഫെഡറല്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം, ക്യൂബെക്ക് വിദഗ്ധ തൊഴിലാളികള്‍, അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ ക്ലാസ്, എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഗ്രൂപ്പുകള്‍ക്കും അപേക്ഷാ ഫീസിന് സമാനമായ പരിഷ്‌കരണം പ്രാബല്യത്തില്‍ വരും. ഈ മേഖലകളില്‍ നിലവിലുള്ള 850 കനേഡിയന്‍ ഡോളറിന് പകരം 950 കനേഡിയന്‍ ഡോളര്‍ നല്‍കേണ്ടി വരും.


'ലൈവ്-ഇന്‍ കെയര്‍ഗിവര്‍ പ്രോഗ്രാമിന്' അപേക്ഷിക്കുന്നവരും കെയര്‍ഗിവര്‍ പൈലറ്റുമാരും പുതുക്കിയ ചാര്‍ജുകളുടെ ഭാഗമായി 635 കനേഡിയന്‍ ഡോളര്‍ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു. ബിസിനസുകള്‍ക്കുള്ള (ഫെഡറല്‍, ക്യൂബെക്ക്), പുതിയ നിരക്ക് 1,810 കനേഡിയന്‍ ഡോളറായിരിക്കും.










Comment

Editor Pics

Related News

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ കാനഡയില്‍ അറസ്റ്റില്‍
കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ.
പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ