സര്‍ക്കാര്‍ ജീവനക്കാരിയും രണ്ടുമക്കളും മരിച്ച നിലയില്‍

11 April, 2024

കാസര്‍ഗോഡ് ചീമേനിയില്‍ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്താണ് സംഭവം. ചെമ്പ്രകാനത്തെ സജന (34), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. സജീനയെ കൈഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലായിരുന്നു. കുട്ടികളെ കൊലപ്പെടുത്തി സജന ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു ഡി ക്ലാര്‍കാണ് മരിച്ച സജന. ചോയ്യങ്കോട്ടെ കെഎസ്ഇബി സബ് എഞ്ചിനീയറായ രഞ്ജിതാണ് സജനയുടെ ഭര്‍ത്താവ്. വിവരമറിഞ്ഞ് ചീമേനി പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല.
Comment

Editor Pics

Related News

യു.കെ യാത്രയ്ക്കിടെ നഴ്‌സിന്റെ മരണം; വില്ലന്‍ അരളിച്ചെടി
ബ്രിട്ടനിലെ അതിസമ്പന്നര്‍ ജി പി ഹിന്ദുജയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭാര്യയും
കൊവിഷീല്‍ഡ് രക്തം കട്ടപിടിയ്ക്കുന്ന രോഗത്തിന് കാരണമാകും; ആസ്ട്രാസെനെക്ക
നടന്‍ മാത്യുവിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു