ബാള്‍ട്ടിമോറില്‍ പാലം തകര്‍ത്ത കപ്പലിലെ മുഴുവന്‍ ജീവനക്കാരും ഇന്ത്യക്കാര്‍

27 March, 2024

ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകരാന്‍ ഇടയാക്കിയ ചരക്ക് കപ്പലില്‍ ഉള്ളവരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി. ദാലി കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നാണ് ഇപ്പോള്‍ കപ്പല്‍ കമ്പനിയായ സിനെര്‍ജി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, കപ്പലിലുള്ളവര്‍ക്ക് പരിക്കേറ്റതായി വിവരമില്ല. സംഭവത്തില്‍ 20 പേരെ കാണാതായതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല. അതിദാരുണമായ അപകടമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്.  പാലം എത്രയും വേഗം കേന്ദ്ര ഗവണ്‍മെന്റ് പുനര്‍ നിര്‍മ്മിക്കും. രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും ബൈഡന്‍ പറഞ്ഞു.

പാലത്തിന്റെ പ്രധാന തൂണിലായിരുന്നു കപ്പല്‍ ഇടിച്ചത്. ഇതോടെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു. ഇടിയുടെ ഭാഗമായി കപ്പലിന് തീപിടിച്ചതായും, ഡീസല്‍ നദിയില്‍ കലര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലമാണ് തകര്‍ന്നത്. ചൊവ്വാഴ്ചയാണ് സംഭവം. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ കപ്പലിന് തീപിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകര്‍ന്നത്. മൂന്ന് കിലോമീറ്റര്‍ നീളമാണ് ഈ പാലത്തിനുള്ളത്. ബാള്‍ട്ടിമോറിലെ അഗ്‌നിരക്ഷാ പ്രവര്‍ത്തകരും പൊലീസും അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പാലം തകര്‍ന്ന സമയത്ത് വെള്ളത്തിലേക്ക് വീണ് പോയ കാറുകളില്‍  ഉള്ളവരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.


Comment

Editor Pics

Related News

പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.
ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി