ഇതറിഞ്ഞാല്‍ നിങ്ങള്‍ ബൈബിള്‍ വായന മുടക്കില്ല

17 April, 2024

പ്രഭാതത്തില്‍ ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നതിനേക്കാള്‍ ഉത്തേജനം നല്‍കുന്നത് ബൈബിള്‍ വായിച്ച് ദിവസം ആരംഭിക്കുന്നതാണ്. അതിന് പ്രധാന കാരണം, സമാധാനവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും വാഗ്ദാനം ചെയ്യുന്നതില്‍ ബൈബിളിന് മുഖ്യസ്ഥാനമാണുള്ളത് എന്നതാണ്. ബൈബിള്‍ വായന, ദിവസം ആരംഭിക്കുന്നതിനുള്ള ഊര്‍ജ്ജത്തിന്റെ ഉറവിടവും പുതിയ ദിവസത്തെക്കുറിച്ചുള്ള ദീര്‍ഘവീഷണവും പ്രദാനം ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമേ പതിവായ ബൈബിള്‍ വായന നമുക്ക് നല്‍കുന്ന അമ്പത് ഗുണങ്ങള്‍ ഏതൊക്കെയെന്ന് മനസിലാക്കിയിരിക്കാം.


1. ക്ഷമിക്കുവാന്‍ പഠിപ്പിക്കുന്നു.

2. സന്തോഷം പ്രദാനം ചെയ്യുന്നു.

3. നമുക്ക് വ്യക്തത നല്‍കുന്നു.

4. നമ്മുടെ കണ്ണുകള്‍ തുറക്കുന്നു.

5. നമ്മുടെ ചുവടുകള്‍ നിയന്ത്രിക്കുന്നു.

6. സ്നേഹം പ്രകടമാക്കുന്നു.

7. കരുണ പഠിപ്പിക്കുന്നു.

8. കരുത്ത് നല്‍കുന്നു.

9. അനുഗ്രഹിക്കുന്നു.

10. ഗുണദോഷിക്കുന്നു.

11. നവീകരിക്കുന്നു.

12. ധൈര്യംനല്‍കുന്നു.

13. ഇരുട്ടില്‍ വെളിച്ചം നല്‍കുന്നു.

14. മൃതപ്പെട്ടു പോയവയിലേയ്ക്ക് ജീവന്‍ ഒഴുക്കുന്നു.

15. സൗഖ്യം നല്‍കുന്നു.

16. തിന്മയില്‍ നിന്നും മോചിപ്പിക്കുന്നു.

17. മികച്ച പരിഹാരം നിര്‍ദ്ദേശിക്കുന്നു.

18. നേരായ മാര്‍ഗ്ഗം കാണിക്കുന്നു.

19. നമ്മെ രൂപാന്തരപ്പെടുത്തുന്നു.

20. നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ച് നിലനിര്‍ത്തുന്നു.

21. നമ്മെ മുന്നോട്ട് നയിക്കുന്നു.

22. ചിന്തകളെ സംരക്ഷിക്കുന്നു.

23. പ്രലോഭനങ്ങളെ നേരിടുന്നു.

24. സമാധാനം നല്‍കുന്നു.

25. നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു.

26. നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.

27. ശക്തിപ്പെടുത്തുന്നു.

28. കാഴ്ചപ്പാടുകള്‍ മാറ്റുന്നു.

29. ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.

30. ആത്മവിശ്വാസം തരുന്നു

31. ഞാന്‍ ആരെന്ന് ഓര്‍മ്മിപ്പിക്കുന്നു.

32. ആത്മാവിനെ ജ്വലിപ്പിക്കുന്നു.

33. കാപട്യം അകറ്റുന്നു.

34. ദാഹം ശമിപ്പിക്കുന്നു.

35. മുന്‍ഗണനകളെ ക്രമീകരിക്കുന്നു.

36. മറ്റുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നു.

37. മനഃക്ലേശം അകറ്റുന്നു.

38. കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.

39. ആസക്തികളെ കീഴടക്കാന്‍ സഹായിക്കുന്നു.

40. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

41. നമ്മെ മേല്‍നോട്ടം പഠിപ്പിക്കുന്നു.

42. കടങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നു.

43. ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്നു.

44. ലക്ഷ്യത്തിനൊത്ത് ജീവിക്കാന്‍ സജ്ജമാക്കുന്നു.

45. ഉത്കണ്ഠ അകറ്റുന്നു.

46. നമ്മെ സത്യത്തില്‍ ഉറപ്പിക്കുന്നു.

47. ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.

48. നമ്മെ നിലനിര്‍ത്തുന്നു.

49. നമ്മെ സംരക്ഷിക്കുന്നു.

50. ദൈവത്തെ പ്രസാദിപ്പിക്കുന്നു.


Comment

Editor Pics

Related News

അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്, മടിക്കരുത്
ഇനി വചനം യൂട്യൂബിലും
മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്