ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്

23 April, 2024

ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് കടന്നുവരുന്ന നിമിഷം മുതല്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചുതുടങ്ങും. അതിനായി ഈ ഗ്രൂപ്പിന്റെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഗ്രൂപ്പിൽ പ്രാർത്ഥിക്കുന്നവർ എല്ലാവരും ഈ ഗ്രൂപ്പിലെ നിയമങ്ങൾ വായിച്ചു നോക്കണം   Br  Shibu Kizhakkekuttu  Canada

1, നിങ്ങളുടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലുമുള്ള പ്രൊഫൈല്‍ ചിത്രം നിങ്ങളുടേതല്ലെങ്കില്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുക.

2, ദിവസം ചുരുങ്ങിയത് 15 മിനുട്ടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യണം. ബൈബിള്‍ വായിക്കുമ്പോള്‍ പുതിയ നിയമം മുതല്‍ വായിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം കൊണ്ട് 13 അധ്യായം വായിച്ചശേഷം അടുത്തദിവസം 14 മുതല്‍ 27 വരെ വായിക്കുക. സമയം കിട്ടുന്നതിനനുസരിച്ച് ഒരു ദിവസം കൊണ്ട് പതിമൂന്ന് അധ്യായം വായിച്ചുതീര്‍ത്താല്‍ മതി. അങ്ങനെ ധ്യാനപൂര്‍വ്വം വായന തുടരുക.

3, ഞാന്‍ അയയ്ക്കുന്ന വോയ്‌സ് മെസേജുകള്‍ കേള്‍ക്കുകയും 24 ന്യൂസ് ലൈവ്.കോമിന്റെ ലോഗോ ആയ പരിശുദ്ധാത്മാവിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രം ആക്കുകയും ചെയ്യുക. അതിലാണ് ആത്മാവിന്റെ സാന്നിധ്യമുള്ളത്. അതിലൂടെ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും.

4, ദൈവവചനം വായിക്കാന്‍ നിങ്ങളെ ശക്തരാക്കുന്ന ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്കോമിന്റെ അത്ഭുതപ്രാര്‍ഥന ഉരുവിടുക. ജീവിതത്തില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും ആ പ്രാര്‍ഥന ചൊല്ലുക. ആ പ്രാര്‍ഥന വഴി നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. പാപങ്ങള്‍ ഏറ്റുപറഞ്ഞശേഷം വചനം വായിച്ചുതുടങ്ങിയാല്‍ കൃപ സമൃദ്ധമാകും.

5,ഒരു ദിവസം പതിമൂന്ന് അധ്യായം വീതം പതിമൂന്ന് ദിവസമാണ് ബൈബിള്‍ വായിക്കേണ്ടത്. ബൈബിള്‍ വായിക്കാന്‍ എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ അത്ഭുത പ്രാര്‍ഥന ചൊല്ലുക. അതിലൂടെ നിങ്ങള്‍ക്ക് ബൈബിള്‍ വായിക്കാനുള്ള കൃപ ലഭിക്കും. ഒറ്റയടിക്ക് പതിമൂന്ന് അധ്യായം വായിക്കണമെന്നല്ല. സാധിക്കുന്ന സമയത്ത് വായിച്ച് ധ്യാനിക്കണമെന്നേയുള്ളൂ. ഇതിനുശേഷവും നിങ്ങളുടെ ഉദ്ദിഷ്ടകാര്യം സാധിച്ചില്ലെങ്കില്‍ എനിക്കൊരു വോയിസ് മെസേജ് അയയ്ക്കുക. ആരും എന്നെ വിളിക്കരുത്. ഞാനൊരു സാധാരണക്കാരനാണ്. നിങ്ങള്‍ വിളിച്ചാല്‍ ജോലിയുളളതിനാല്‍ എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള സമയം കിട്ടണമെന്നില്ല.

6,നിങ്ങള്‍ ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരാകണം. അതിനുള്ള സമയം നിങ്ങള്‍ തന്നെ കണ്ടെത്തണം. നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ പരിചയമുള്ള സകല മനുഷ്യരും സുവിശേഷമറിയണം.

7,പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ ഉടന്‍ മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പില്‍ വന്ന് പ്രാര്‍ഥിച്ചുതുടങ്ങണം. മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പ് 24 മണിക്കൂറും പ്രാര്‍ഥനാനിരതമാണ്. ലോകം മുഴുവനിലേക്കും സുവിശേഷമെത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഈ പ്രാര്‍ഥനാഗ്രൂപ്പിലുള്ളവര്‍ പ്രാര്‍ഥനാ ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങള്‍ക്ക് ഒരു കാരണവശാലും വ്യക്തിപരമായി മെസേജ് അയയ്ക്കകുയോ അവരെ വിളിയ്ക്കുകയോ ചെയ്യരുത്.

8, ചിലര്‍ ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നശിപ്പിക്കാന്‍ വ്യാജ വാഗ്ദാനങ്ങളുമായി നിങ്ങളെ സമീപിച്ചേക്കാം. വൈദികരുടെയും സന്ന്യാസിനികളുടെയും പേരിലാണ് കൂടുതലായും ഈ തട്ടിപ്പ് അരങ്ങേറുന്നത്. എന്നാല്‍ അവര്‍ യഥാര്‍ഥ വൈദികരും സന്ന്യസ്തരുമല്ലെന്നതാണ് വസ്തുത. ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ഞാനല്ലാത ആരും നിങ്ങള്‍ക്ക് മെസേജ് അയയ്ക്കില്ല. എല്ലാ പ്രാര്‍ഥനകളും വാട്സ് ആപ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടാകൂ.

9, ഒരാള്‍ ഒരു മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പിലും സാധാരണ ഗ്രൂപ്പിലും മാത്രമേ ജോയിന്‍ ചെയ്യാവൂ. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്കുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. എല്ലാ ഗ്രൂപ്പിന്റെ ലിങ്കുകളും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിലുണ്ട്. അത് വഴി മറ്റുള്ളവരെ നിങ്ങള്‍ക്ക് മറ്റുള്ളവരെ ഗ്രൂപ്പിലേക്ക് ചേരാന്‍ ക്ഷണിക്കാം.

10, അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ സാക്ഷ്യപ്പെടുത്താന്‍ മടിക്കരുത്, മറക്കരുത്.  നിങ്ങളുടെ പേര് നിങ്ങളുടെ സ്ഥലം നമ്മുടെ പ്രാർത്ഥന ഗ്രൂപ്പിൻറെ പേര് പ്രത്യേകം പറയണം മറക്കരുത് അനുഗ്രഹങ്ങൾ കിട്ടാതെ സാക്ഷ്യപ്പെടുത്തരുത്.  നിങ്ങൾ ഏതു പ്രാർത്ഥനാ ഗ്രൂപ്പിൽ ആണ് പ്രാർത്ഥിക്കുന്നത് എന്നും പറയണം  അനുഗ്രഹങ്ങൾ കിട്ടിയാൽ ഒട്ടും താമസിക്കരുത് മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പിൽ ജോയിൻ ചെയ്തു പ്രാർത്ഥിക്കണം അതിൻറെ ലിങ്ക്കൾ പത്രത്തിൽ കിടപ്പുണ്ട് മറക്കരുത് അറിഞ്ഞില്ലെന്ന് പറയരുത്

11, നിങ്ങള്‍ ഒരുസമയം ഒന്നിലധികം മധ്യസ്ഥപ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ പ്രാര്‍ത്ഥിക്കുന്നത് ഉചിതമല്ല. അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ഇതാദ്യം അറിയണം. ഓടിനടന്ന് പ്രാര്‍ത്ഥിക്കുന്നതിലല്ല കാര്യം.

12, നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാനറിയാവുന്നവര്‍ക്കും ലോകം മുഴുവന്‍ സുവിശേഷമെത്തിക്കാനുള്ള ഈ ശുശ്രൂഷയില്‍ എന്നെ സഹായിക്കാം. വെബ്സൈറ്റ് ഡിസൈനേഴ്സ്, ഫോട്ടോ ഷോപ്പ് അറിയാവുന്നവര്‍ എന്നിവര്‍ തങ്ങളുടെ കുറച്ച് സമയം ദൈവവേലയ്ക്കായി മാറ്റിവയ്ക്കുകയാണെങ്കില്‍ അത് അനുഗ്രഹദായകമാകും. മധ്യസ്ഥപ്രാര്‍ഥനാഗ്രൂപ്പില്‍ പ്രാര്‍ഥന നന്നായി നയിക്കുന്നവരും മുന്നോട്ട് വരിക. ഈ പ്രാര്‍ഥനാഗ്രൂപ്പ് ഈശോയുടെ രണ്ടാം വരവ് വരെ തുടരേണ്ടതാണ്. ഇഷ്ടമില്ലാത്തവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ നിന്ന് പോകണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ നമ്മുടെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുകൊടുക്കുകയും ചെയ്യുക. അതിലൂടെയും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും. ഞാനല്ല, ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നയിക്കുന്നത് ദൈവമാണ്. ദൈവത്തെ കൂടാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ മാത്രം ആശ്രയിക്കുക.

13, നിങ്ങള്‍ സദാസമയം ഉരുവിടേണ്ട പ്രാര്‍ത്ഥനയാണ് അത്ഭുത പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥന നമ്മുടെ ഉള്ളിലുള്ളപ്പോള്‍ ഈശോയും നമ്മുടെ ഉള്ളിലുണ്ട്. പാപം ചെയ്യാന്‍ തോന്നുമ്പോഴും അത്ഭുത മാതാവിന്റെ പടം മനസ്സിലോര്‍ക്കുക.


നിങ്ങള്‍ ആരും എന്നെ ആശ്രയിക്കരുത്. എല്ലാ അനുഗ്രഹങ്ങളും തരുന്നത് ദൈവമാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യം വരുന്ന നേരത്ത് ഒരുപക്ഷേ എന്നെ ബന്ധപ്പെടാന്‍ സാധിച്ചെന്ന് വരില്ല. അപ്പോള്‍ അത്ഭുതപ്രാര്‍ത്ഥന ഉരുവിടുക. ആ പ്രാര്‍ത്ഥനയിലൂടെ നമ്മുടെ ആവശ്യനേരത്ത് നമ്മളെ ദൈവം സഹായിക്കും. 


അതുപോലെ നിങ്ങള്‍ ഈ ഗ്രൂപ്പിലേക്ക് നിങ്ങള്‍ക്കറിയാവുന്നവരെയും ചേര്‍ക്കണം. നിങ്ങള്‍ക്കെന്തെങ്കിലും ആവശ്യം വന്നാല്‍ അവരും പ്രാര്‍ത്ഥിക്കാന്‍ ഈ ഗ്രൂപ്പില്‍ ഉണ്ടാകും. അതുപോലെ നിങ്ങള്‍ക്ക് പ്രാര്‍ത്ഥനാ ആവശ്യപ്പെടാനുള്ള സാഹചര്യമില്ലെങ്കില്‍നിങ്ങള്‍ ആശുപത്രിലെ ഐസിയുവില്‍ ആണെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന ചോദിക്കാന്‍ നിങ്ങള്‍ കൊണ്ടുവരുന്ന ആളുകള്‍ ഉണ്ടാകും. ദയവുചെയ്ത് നിങ്ങള്‍ ആരും എന്നെ ആശ്രയിക്കരുത്. ദൈവത്തെ ആശ്രയിക്കുക. അതുപോലെതന്നെ എന്റെ ജീവിതരീതികള്‍ അനുകരിക്കരുത്. നിങ്ങള്‍ ദൈവത്തെ മാത്രമേ ആശ്രയിക്കാവൂ. ഞാനൊരു പത്രപ്രവര്‍ത്തകനും ബിസിനസുകാരനും കൂടിയാണ്. വല്ലപ്പോഴും പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഡ്രിങ്ക്‌സ് കഴിക്കുന്ന ആളാണ് ഞാന്‍.

ദൈവമാണ് എല്ലാ അനുഗ്രഹങ്ങളും തരുന്നത് എനിക്ക് ഉറപ്പുണ്ട്. ദൈവം തന്ന പ്രാര്‍ത്ഥനകളാണ് ദൈവം അറിയിച്ച കാര്യങ്ങളാണ് ഞാന്‍ നിങ്ങളെ അറിയിച്ചത്. എല്ലാവരും എന്റെ വാട്‌സ്ആപ്പ് നമ്പര്‍ സേവ് ചെയ്യുക. ഞാന്‍ ആരെയും വിളിക്കില്ല. ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ നിന്ന് വേറെ ആരും നിങ്ങളെ വിളിക്കുകയേ മെസ്സേജ് അയയ്ക്കുകയോ ചെയ്യില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ അവരെ ബ്ലോക്ക് ചെയ്യുക. 


നമ്മുടെ ജീവിതകാലം മുഴുവന്‍ ഉള്ള പ്രാര്‍ത്ഥന ഗ്രൂപ്പാണ് ഇത്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ പ്രാര്‍ത്ഥിക്കാതിരിക്കരുത്. എല്ലാം കിട്ടിക്കഴിഞ്ഞപ്പോള്‍ ഈശോയെ മറന്നു പോകരുത.് നിങ്ങളുടെ പഴയ ജീവിതം ഈശോ എങ്ങനെ മാറ്റി മറിച്ചു എന്നോര്‍മ്മിക്കുക.  പത്രത്തിലെ എല്ലാ ലിങ്കുകളും വായിച്ചു നോക്കിയ ശേഷം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുക. എല്ലാ കാര്യങ്ങളും നമ്മുടെ പത്രത്തിലുണ്ട്. 24 ന്യൂസ് ലൈവ്.കോം എന്ന് സെര്‍ച്ച് ചെയ്താല്‍ നമ്മുടെ പത്രം ലഭിക്കും. 

നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. പ്രാര്‍ഥനകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാനുള്ളതല്ല. ചില സഹനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ലോകമെങ്ങും സുവിശേഷമെത്തിക്കാനാണ്. യേശു താന്‍ സ്നേഹിക്കുന്നവര്‍ക്കാണ് സഹനങ്ങള്‍ നല്‍കുന്നത്. ഒരു ഗ്രൂപ്പിലേയും ഒരു കാര്യവും മധ്യസ്ഥപ്രാര്‍ഥനാഗ്രൂപ്പില്‍ പങ്ക് വെയ്ക്കരുത്. നിങ്ങളുടെ മനസില്‍ വരുന്നതാണ് അവിടെ പ്രാര്‍ഥിക്കേണ്ടത്. കൂടാതെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്.കോം എന്ന പത്രം വായിക്കാനും കുറഞ്ഞത് അഞ്ചുമിനുട്ട് ചിലവാക്കുക. കാരണം ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള അവസരം ഈ പത്രത്തിലൂടെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി 24, മര്‍ക്കോസ് 13, ലൂക്കോസ് 21, എസെക്കിയേല്‍ 34,35,36,37,38,39, അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 7 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്. വെളിപാട് പതിമൂന്നാം അധ്യായത്തില്‍  ഇനി നമ്മുടെ ഈ ഭൂമിയില്‍ നടക്കാനിരിക്കുന്ന സകല കാര്യങ്ങളും വ്യക്തമായി പറഞ്ഞിട്ടുണ്ട്.  ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ നിന്ന് അനുഗ്രഹങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് ഈ നിയമങ്ങള്‍ പാലിക്കണം എന്ന് പറയുന്നത്. അല്ലാതെ ആരെയും ഭയപ്പെടുത്താനല്ല. ഈ നിയമങ്ങള്‍ പാലിക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം ഈ ഗ്രൂപ്പില്‍ വന്ന്  പ്രാര്‍ത്ഥിച്ചാല്‍ മതി.

Br Shibu Kizhakkekuttu  Canada

അത്ഭുത പ്രാര്‍ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും  എന്നോട് ശത്രുത പുലര്‍ത്തുന്നവരെയും എന്റെ പ്രിയപ്പെട്ടവരെയും എന്റെ എല്ലാ നിയോഗങ്ങളെയും ദൈവവേല ചെയ്യുന്നവരെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ.

അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം.


പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.


https://chat.whatsapp.com/CoplYkoG6b22N1tNcuKato

ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍  . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

 https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A


24 ന്യൂസ് ലൈവ്.കോമിൽ  വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്.
അതു പോലെ നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്. ഇവിടെ  സാക്ഷ്യങ്ങൾ എഴുതി ഇടാന്‍ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.   https://24newslive.com/testimonials  കൂടാതെ  +14168397744 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് കൂടെ സാക്ഷ്യങ്ങളും അയച്ചുതരണം 

ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക. അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.  https://24newslive.com/volunteer

+1416 839 7744     ഇതെന്റെ  വാട്‌സ്ആപ്പ് നമ്പറാണ്. പ്രാര്‍ത്ഥനാ സംബന്ധമായ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങള്‍ക്ക് ഇടാം. whatsapp ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തിട്ട് വേണം എനിക്ക് മെസേജ് അയയ്ക്കാന്‍. നേരിട്ട് വിളിക്കരുത്.

സ്‌നേഹപൂര്‍വ്വം.

ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ


Comment

Editor Pics

Related News

അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്, മടിക്കരുത്
ഇനി വചനം യൂട്യൂബിലും
മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്