കപ്പിൾസ് നൈറ്റ് അവിസ്മരണീയമായി

02 March, 2024


ചിക്കാഗോ കെ. സി. എസ് കുടുംബ ബന്ധം ഊഷ്മളമാക്കുവാനായി ദമ്പതികൾക്കായി നടത്തിയ കപ്പിൾസ് നൈറ്റ് പങ്കെടുത്തവർക്കെല്ലാം ഒരു അവിസ്മരണീയ രാവായി മാറി. ഞാറാഴ്ച വൈകിട്ട് അഞ്ചു മുപ്പതിന് ഒലിവു പാലസ് ബാങ്കിറ്റിൽ ആരംഭിച്ച ചടങ്ങിൽ ബ്രസീലിയൻ സാംബ ടീം ഒരുക്കിയ സാംബ നൃത്തത്തിനൊപ്പം വനിതകളും പുരുഷന്മാരും ഒന്നിച്ചു നൃത്തച്ചുവടുകൾ വച്ചതു ഒരു നവ്യാനുഭവമായി.കപ്പിൾസ് പ്രൊസെഷനിൽ മികച്ച നൃത്തച്ചുവടുകൾ വച്ച ജോയ്‌സ്മോൻ, സോനു പുത്തൻപുരയിൽ ദമ്പതികൾ ഒന്നാം സ്ഥാനവും, ഭർത്താക്കന്മാർക്കിടയിൽ ഏറ്റവും മനോഹരമായ വസ്ത്രധാരണത്തിനു ഷാജി പിണർകയിലും ഭാര്യ പ്രിയയും അർഹരായി.


   

പ്രമുഖ ഫോട്ടോഗ്രാഫർ ഡൊമിനിക് ചൊള്ളമ്പേൽ, ദമ്പതികളുടെ കുടുംബ ചിത്രങ്ങളും, ചടങ്ങിലെ മറ്റ് അതുല്യ നിമിഷങ്ങളും ക്യാമറയിൽ പകർത്തി. കെ. സി. എസ് സെക്രട്ടറി സിബു കുളങ്ങര ഏവർക്കും സ്വാഗതം പറഞ്ഞു. തോമസ്കുട്ടി തേക്കുംകാട്ടിൽ & റോജ, ജിജു വെട്ടിക്കാട്ട് & ഷാനിൽ, ഡിബിൻ വിലങ്ങുകല്ലേൽ & ആൻ വർഷ, മോഹിൻ മാമ്മൂട്ടിൽ & ആൽബി എന്നിവർ വിവിധ ഘട്ടങ്ങളിൽ എം സി മാരായി പ്രവർത്തിച്ചു.

കെ. സി. എസ് പ്രസിഡണ്ട് ജെയിൻ മാക്കീൽ പ്രണയദിനത്തെക്കുറിച്ചു സംസാരിച്ചു. സാജു കണ്ണമ്പള്ളിയും, ജിൽസ് മാത്യുവും ചേർന്നു അഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ സംഗീത മത്സരം ഏറെ ശ്രെദ്ധ നേടി. റൊണാൾഡ്‌ പൂക്കുമ്പേൽ നടത്തിയ കുസൃതിചോദ്യ മത്സരം ഏവർക്കും ആസ്വാദ്യകരമായി.

   


വല്ലാടൻ ലൈവ് ” നെവിൻ കുര്യന്റെ ഡി. ജെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ജെ. ബി സൗണ്ട് & ഡെക്കറേഷൻസ് വളരെ മനോഹരമായി വേദികൾ അലങ്കരിക്കുകയും ശബ്ദോപകരണങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. പരിപാടികൾക്ക് കെ. സി. എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, ബിനോയ് കിഴക്കനടിയിൽ, തോമസ്കുട്ടി തേക്കുംകാട്ടിൽ എന്നിവർക്ക് പുറമെ മഞ്ചു കൊല്ലപ്പള്ളിൽ, ടോസ്‌മി കൈതക്കത്തൊട്ടിയിൽ, സോനു പുത്തൻപുരയിൽ, അഭിലാഷ് നെല്ലാമറ്റം, മോഹിൻ മാമ്മൂട്ടിൽ, ആൻ വർഷ, ഷാനിൽ വെട്ടിക്കാട്ട്, മഞ്ജിരി തെക്കുനിൽക്കുന്നതിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഒലിവു പാലസ് ബാങ്കിറ്റു നടത്തിയ വിഭവ സമൃദ്ധമായ അത്താഴം ഏറെ ആസ്വാദകരമായി. പരിപാടികൾ കെ.വി.ടി വി യിൽ ലൈവ് ആയി സംപ്രേഷണം ചെയ്തു.



   


Comment

Related News

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ്
KKCA 2025 കമ്മിറ്റിക്ക് പുതിയ നേതൃത്വം.
യു.കെ. കെ സി എ കവൻ്ററി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം
ടീച്ചറുടെ മോഹം സഫലമായി ഡോ. സിന്‍സി ജോസഫ് ചുമതലയേറ്റു