തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു

23 March, 2024

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു. പത്തനംതിട്ട, ചെങ്ങറ ഹരിവിലാസത്തില്‍ ഹരിദാസ് നീതു ദമ്പതികളുടെ മകള്‍ ഹൃദ്യ (5) ആണ് മരിച്ചത്. ഐരവണ്‍ എം.കെ. ലത മെമ്മോറിയല്‍ പബ്ലിക് സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിനിയാണ് ഹൃദ്യ.

അപകടസമയത്ത് കുട്ടിയുടെ മുത്തച്ഛന്‍ രാജന്‍ നായര്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലായിരുന്നു ഹൃദ്യ. വീടിന് സമീപത്തെ പറമ്പില്‍ പോയി തിരികെ വരുമ്പോള്‍ കഴുത്തില്‍ തൊട്ടിലിന്റെ കയര്‍ കുരുങ്ങി തറയില്‍ കിടക്കുന്ന കുട്ടിയെയാണ് മുത്തച്ഛന്‍ കണ്ടത്. 

കുട്ടിയെ ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Comment

Editor Pics

Related News

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; ജപ്തി നടപടി സ്ഥിരപ്പെടുത്തി, ഇരുന്നൂറ് കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക്
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല; വെള്ളാപ്പള്ളി നടേശന്‍
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍
ബൈക്കപകടം, നഴ്‌സിങ് വിദ്യാര്‍ത്ഥി മരിച്ചു