ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി

17 March, 2024


ദൈവമക്കൾ കരുതിയിരിക്കുക, കൈയിൽ ചിപ്പുകൾ ഘടിപ്പിച്ചുതുടങ്ങി

അവസാന കാലഘട്ടത്തോടനുബന്ധിച്ചുള്ള വെളിപാടിന്റെ പുസ്തകത്തിലെ പ്രവചനമാണ് വലതുകൈയിലോ നെറ്റിത്തടത്തിലോ ചിപ്പുകൾ നിർബന്ധമായും ഘടിപ്പിക്കപ്പെടും എന്നത്. ചിപ്പുകൾ ഘടിപ്പിക്കുന്നവന് നിത്യനാശമുൾപ്പടെയുള്ള ശിക്ഷയാണ് ദൈവം നൽകുക. ഇതാ ഇപ്പോൾ ശരീരത്തിനുളളിൽ സ്വന്തം കാറിന്റെ താക്കോൽ സൂക്ഷിക്കുന്ന ഒരു യുവതിയുടെ വാർത്ത വൈറലാകുന്നു. ടെക്സാസിൽ താമസിക്കുന്ന യുവതിയാണ് കാറിന്റെ ചാവി കൈകളിൽ ഘടിപ്പിച്ചിരിക്കുന്നത്.

സോഫ്റ്റ് വെയർ എഞ്ചിനിയറും ബയോഹാക്കറുമായ അമി ഡിഡി എന്ന യുവതിയാണ് തന്റെ ടെസ്ല മോഡൽ 3 കാറിന്റെ താക്കോൽ കൈകൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നത്.

മുൻപ് വീടിന്റെ മുൻവാതിൽ തുറക്കുന്നതിനും സ്മാർട്ട് ഫോണിലെ തന്റെ വെബ്സൈറ്റ് തുറക്കുന്നതിനും അമി ചിപ്പുകൾ കൈയ്യിൽ ഘടിപ്പിച്ചിരുന്നു.

എടിഎംകാർഡിന്റെ വലിപ്പമുള്ള ആർഎഫ് ഐഡി കാർഡാണ് അമി തന്റെ കാറിന്റെ താക്കോലായി ഉപയോഗിക്കുന്നത്. എന്നാൽ ചിപ്പിലെ ഡേറ്റ ഇതിലേക്ക് മാറ്റാൻ കഴിയാത്തതിനെത്തുടർന്ന് ടെസ്ല കീ കാർഡ് അസറ്റോൺ ലായനിയിൽ മുക്കിവെച്ച് കാർഡിന്റെ പ്ലാസ്റ്റിക് കവചം നീക്കിയ ശേഷം ആർഎഫ്ഐഡി ടാഗ് ബയോപോളിമറിനുള്ളിലാക്കി സ്വന്തം കൈക്കുള്ളിൽ ഘടിപ്പിക്കുകയായിരുന്നു. ശരീരത്തിൽ ഇത് ഘടിപ്പിക്കുന്ന ദൃശ്യങ്ങൾ അമി വീഡിയോ എടുത്ത് സൂക്ഷിച്ചിട്ടുമുണ്ട്.

സാങ്കേതിവിദ്യ ദിനംപ്രതി വളരുന്ന ലോകത്ത്, രഹസ്യങ്ങൾ സൂക്ഷിക്കുന്ന രീതികളിലും ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. ബാങ്കിങ് സംവിധാനവും ബയോമെട്രിക് ലോക്കുകളും ഇതിനൊക്കെ ഉദാഹരണങ്ങളാണ്.

 

പ്രാർത്ഥന ഗ്രൂപ്പിൽ താൽപര്യമുള്ളവർക്ക് ജോയിൻ ചെയ്യാം .ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ മാത്രമേ ജോയിൻ ചെയ്യാവൂ.  അൽഭുത മാതാവിനെയും ഉണ്ണി ഈശോയുടെയും പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാം.

ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം

പ്രാർത്ഥനാ ഗ്രൂപ്പ് ആണിത്

https://chat.whatsapp.com/IaiAgIBaLY8Bjjhvh9iYBj

ബൈബിളും പ്രാർത്ഥനകളും അറിവില്ലാത്തവർ ഈ ഗ്രൂപ്പിൽ ചേരുക

https://chat.whatsapp.com/LQTjPDQTLcIDMaJkQ3OtGo

 

https://t.me/shibukizhakkekuttu

Comment

Related News

മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ