ഒരുമിച്ച് മരിയ്ക്കാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യ ചെയിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍

19 April, 2024

പത്തനംതിട്ട: ഒരുമിച്ച് മരിയ്ക്കാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ ആത്മഹത്യ ചെയിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ മരിച്ച സംഭവത്തില്‍ സുനില്‍ കുമാറിനേയാണ് വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയും എന്നാല്‍ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിയ ശേഷം ഭര്‍ത്താവ് സുനില്‍ പിന്‍വാങ്ങിയെന്ന് അന്വേഷണത്തില്‍ വെളിവായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 


Comment

Editor Pics

Related News

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരത്തിലേക്ക്
കിണറ്റില്‍ വീണ് നാലാം ക്ലാസുകാരന്‍ മരിച്ചു
മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാനില്ല
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ പരിഷ്‌ക്കരണം നാളെ മുതല്‍, പ്രതിഷേധവുമായി സിഐടിയു