യുകെയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥിനി മരിച്ചു

26 March, 2024

ന്യൂഡല്‍ഹി: യുകെയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥിനി മരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ പിഎച്ച്ഡി വിദ്യാര്‍ഥി ചൈസ്ത കൊച്ചാര്‍ (33) ആണ് മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. നേരത്തെ നീതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്നു ചൈസ്ത.

കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. ചൈസ്തയുടെ മരണവിവരം നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. മാര്‍ച്ച് 19ന് മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ചായിരുന്നു ചൈസ്തയുടെ അന്ത്യം.ഹരിയാനയിലെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചൈസ്ത കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗവേഷണത്തിനായി ലണ്ടനിലേക്ക് പോയത്.

'ചൈസ്ത കൊച്ചാര്‍ നീതി ആയോഗിലെ ലൈഫ് പദ്ധതിയുടെ നഡ്ജ് യൂണിറ്റില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിഹേവിയറല്‍ സയന്‍സില്‍ ഗവേഷണം നടത്തിവരികയായിരുന്നു. ലണ്ടനില്‍ സൈക്കിള്‍സവാരിക്കിടെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അതിസമര്‍ഥയും ധൈര്യവതിയും ഊര്‍ജസ്വലയുമായിരുന്നു ചൈസ്ത. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു'- അമിതാഭ് കാന്ത് കുറിച്ചു.





Comment

Editor Pics

Related News

വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍
സഹോദരിക്ക് വിവാഹസമ്മാനം നല്‍കി; യുവാവിനെ ഭാര്യയും സഹോദരന്മാരും മര്‍ദ്ദിച്ച് കൊന്നു