സ്‌കോട്ട്ലാന്‍ഡിലെ തടാകത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

19 April, 2024

സ്‌കോട്ട്ലാന്‍ഡിലെ തടാകത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍. ലിന്‍ ഓഫ് ടമ്മെലിലെ ജലാശയത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആന്ധ്രപ്രദേശ് സ്വദേശികളായ ജിതേന്ദ്രനാഥ് കരുതുരി, ബോലിസെടി ചാണക്യ എന്നിവരാണ് മരിച്ചത്.

ഡണ്‍ഡീ യൂണിവെഴ്‌സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികള്‍ ഇവിടെ ട്രക്കിംഗിന് എത്തിയിരുന്നു. ഇവരില്‍ രണ്ടുപേരാണ് മരണമടഞ്ഞവര്‍. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു എമര്‍ജന്‍സി വിഭാഗത്തെ വിവരം അറിയിച്ചത്. 

ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചതെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വക്താവും സ്ഥിരീകരിച്ചു. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ഈ വിദ്യാര്‍ത്ഥികളുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്.  പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയയ്ക്കും. മരണത്തില്‍ സംശകരമായ ഒന്നുമില്ലെന്ന് സ്‌കോട്ട്ലാന്ദ് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. 





Comment

Editor Pics

Related News

വാട്‌സ് ആപ്പ് സ്റ്റാറ്റസിട്ട് നടി ആത്മഹത്യ ചെയ്തു
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമം; 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു
തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ്; രോഗം വെളിപ്പെടുത്തി നടി അന്ന രാജന്‍
ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ തനിക്കാകില്ല; നവ്യ നായര്‍