ഇത് നമ്മള്‍ ഒരുങ്ങേണ്ട, മറ്റുള്ളവരെ ഒരുക്കേണ്ട സമയം

07 October, 2023

ഇത് നമ്മള്‍ ഒരുങ്ങേണ്ട, മറ്റുള്ളവരെ ഒരുക്കേണ്ട സമയം

ബൈബിള്‍ പറയുന്നു: ''സമാധാനം, സുരക്ഷിതത്വം'' എന്ന് അവര്‍ പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവവേദന വരുന്നതുപോലെ നിനയ്ക്കാത്ത നാഴികയില്‍ അവര്‍ക്കു പെട്ടെന്നു നാശം വന്നുഭവിക്കും; അതില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.'-1 തെസ്സലോനിക്ക 5:3.

ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്

പ്രിയ ദൈവമക്കളെ, സമയം അതിന്റെ പൂര്‍ണ്ണതയിലേക്ക് നീങ്ങുകയാണ്. ബൈബിള്‍ പറയുന്നു: ''ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം അടുത്തെത്തിയിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുക.''-ലൂക്ക 21:31.

ലോകാവസാനം ആസന്നമാണെന്ന് സൂചിപ്പിക്കുന്ന സംഭവവികാസങ്ങള്‍ സുവിശേഷങ്ങളിലും അപ്പസ്‌തോലന്മാരുടെ ലേഖനങ്ങളിലും കാണാനാകും. അവ ഇന്ന് നിറവേറിക്കൊണ്ടിരിക്കുകയാണ്.

യുദ്ധം, ക്ഷാമം, ഭൂകമ്പം, മഹാവ്യാധികളുടെ വ്യാപനം.-മത്തായി 24:7; ലൂക്കാ 21:11.

അധര്‍മം വര്‍ധിച്ചുവരും.-മത്തായി 24:12.

മനുഷ്യര്‍ ഭൂമിയെ നശിപ്പിക്കും.-വെളിപാട് 11:18.

ആളുകള്‍ സ്വസ്നേഹികളും ധനമോഹികളും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങള്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും.2 തിമൊത്തിയോസ് 3:2, 4.

കുടുംബബന്ധങ്ങള്‍ ശിഥിലമാകും.2 തിമോത്തിയോസ് 3:2, 3.

അന്ത്യം ആസന്നമാണെന്നതിന് തെളിവുകള്‍ ഉണ്ടെങ്കിലും ആളുകള്‍ അത് ഗൗനിക്കുകയില്ല. മത്തായി 24:37-39.

ഭൂമിയിലെങ്ങും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടും. മത്തായി 24:14.

ബൈബിള്‍ പറയുന്നു: ''സമാധാനം, സുരക്ഷിതത്വം'' എന്ന് അവര്‍ പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവവേദന വരുന്നതുപോലെ നിനയ്ക്കാത്ത നാഴികയില്‍ അവര്‍ക്കു പെട്ടെന്നു നാശം വന്നുഭവിക്കും; അതില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.'-1 തെസ്സലോനിക്ക 5:3.

ലോകത്തിന്റെ നാശത്തെ ബൈബിള്‍ ഉപമിക്കുന്നത് ഒരു സ്ത്രീയുടെ പ്രസവസമയത്തോടാണ്. പ്രസവവേദന വരുമെന്ന് അവള്‍ക്ക് അറിയാം. അത് പെട്ടെന്നായിരിക്കും. അന്ത്യത്തിന് മുമ്പുള്ള സമയത്തെ സ്ത്രീയുടെ ഗര്‍ഭകാലത്തോട് ഉപമിക്കാം. കാരണം കുഞ്ഞിന്റെ ജനനത്തോട് ബന്ധപ്പെട്ട ലക്ഷണങ്ങള്‍ പ്രകടമാകുന്നത് അവള്‍ക്ക് മനസ്സിലാക്കാനാകും. കുഞ്ഞിന്റെ ജനനസമയം ഡോക്ടര്‍ ഒരുപക്ഷേ കണക്കുകൂട്ടിയേക്കാം. ഡോക്ടര്‍ പറഞ്ഞ സമയം കഴിഞ്ഞാലും കുഞ്ഞ് ജനിക്കുമെന്ന കാര്യത്തില്‍ അമ്മയ്ക്ക് സംശയമുണ്ടായിരിക്കില്ല. സമാനമായി നാം ജീവിക്കുന്നത് 'അന്ത്യകാലത്താണ്' എന്ന വസ്തുതയ്ക്ക് യാതൊരു മാറ്റവുമില്ല.-2 തിമോത്തിയോസ് 3:1.

ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉദിച്ചേക്കാം: 'അന്ത്യം ആസന്നമാണ് എന്നതിന് വ്യക്തമായ അടയാളം ഉണ്ടായിട്ടും പലരും അത് മനസ്സിലാക്കാത്തത് എന്തുകൊണ്ട്?' അന്ത്യം അടുത്തുവരവെ പലരും അതിന്റെ തെളിവുകള്‍ ഗൗനിക്കുകയില്ലെന്ന് ബൈബിള്‍ പറയുന്നു.

അന്ത്യകാലത്ത് സംഭവിക്കാനിരിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങള്‍ അംഗീകരിക്കുന്നതിനു പകരം ''നമ്മുടെ പിതാക്കന്മാരുടെ കാലംമുതലേ സകലതും സൃഷ്ടിയുടെ ആരംഭത്തിലുള്ളത് പോലെ തന്നെ തുടരുന്നല്ലോ '' എന്നു പറഞ്ഞ് അവര്‍ അതിനെ പുച്ഛിച്ചുതള്ളും. (2 പത്രോസ് 3:3, 4) അതെ, അന്ത്യകാലത്തിന്റെ അടയാളം വ്യക്തമാണ്, പക്ഷേ പലരും അത് കണ്ടില്ലെന്നു നടിക്കുന്നു.-മത്തായി 24:38, 39.

എന്നാല്‍ ദൈവം നമ്മളെ ഈശോയുടെ രണ്ടാം വരവിനായി ഒരുക്കി കൊണ്ടിരിക്കുകയാണ്. ലോകമെങ്ങുമുള്ള മക്കളെ സുവിശേഷം അറിയിക്കാന്‍ നാം നിയോഗിക്കപ്പെട്ടിരുന്നു. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നാണ് യേശു ഉത്ഥാനശേഷം ശിഷ്യരോട് പറഞ്ഞത്. അതേ ദൗത്യം തന്നെയാണ് നമുക്കും അവിടുന്ന് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ പ്രാര്‍ഥനയിലൂടെയും ദൈവവചനം പങ്കുവെച്ചും നമുക്കും അവിടുത്തെ രണ്ടാം വരവിനായി മറ്റുള്ളവരെയും ഒരുക്കാം.

പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകുവാന്‍ താല്പര്യമുള്ളവര്‍ക്ക്  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേരാം. പ്രാര്‍ത്ഥനകളെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.

https://www.facebook.com/profile.php?id=100057617791468&mibextid=2JQ9oc

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/Jvk68BMg0vy7l2TcV26vKx
 
പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ. https://chat.whatsapp.com/CoplYkoG6b22N1tNcuKato.
https://chat.whatsapp.com/HWPFj605E0TID9iDGHtPml
 
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

Comment

Editor Pics

Related News

മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്
നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്
മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്