കാര്‍ ഇന്‍ഷൂറന്‍സ്, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം

07 March, 2024


ഒരു വാഹനം സ്വന്തമായുള്ളവരെല്ലാം അതിനു വേണ്ടി ഒരു ഇന്‍ഷുറന്‍സ് എടുക്കേണ്ടത് ഏറെ പ്രധാനമാണ്. കാര്‍ ഇന്‍ഷുറന്‍സിനെപ്പറ്റി പല തെറ്റിദ്ധാരണകളും പൊതുജനങ്ങള്‍ക്കിടയിലുണ്ട്. ഇത്തരം തെറ്റദ്ധാരണകള്‍ ഒഴിവാക്കി ശരിയായ വസ്തുതള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മിനിമം കവറേജ് മതിയോ?

കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മിനിമം കവറേജ് മതിയെന്നായിരിക്കും പലരുടെയും ധാരണ. ചെലവ് കുറവും ഇതിനായിരിക്കും. എന്നാല്‍, ഒരു അപകടമുണ്ടായാല്‍ നിങ്ങളുടെ കാറിന് മിനിമം കവറേജ് മതിയായ സംരക്ഷണം നല്‍കിയേക്കില്ല.

പഴയ കാറുകള്‍ക്ക് കോംപ്രഹെന്‍സീവ് കവറേജ് (Compr?h?nsiv? Cov?rag?) വേണ്ടേ? 

നിങ്ങളുടെ കാര്‍ പഴയതാണെങ്കില്‍പ്പോലും, അതിന് കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സ് കവറേജ് ഉള്ളത് എപ്പോഴും ഗുണം ചെയ്യും. മോഷണം, പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള കേടുപാടുകള്‍, കാറില്‍ മരം വീഴുക തുടങ്ങിയ കാര്യങ്ങളില്‍ നിന്നെല്ലാം ഇത് സംരക്ഷണം നല്‍കുന്നു.

കാറിനാണോ, ഡ്രൈവര്‍ക്കാണോ ഇന്‍ഷുറന്‍സ് ?

കാര്‍ ഇന്‍ഷുറന്‍സ് നിങ്ങളുടെ കാറിനുള്ള കവറേജ് ആണ്, ഡ്രൈവര്‍ക്ക് ഉള്ളതല്ല. മാറ്റാരെങ്കിലും നിങ്ങളുടെ കാര്‍ ഓടിച്ച്, അത് അപകടത്തില്‍ പെട്ടാലും, കാര്‍ ഇന്‍ഷുറന്‍സ് സാധാരണയായി നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്കെല്ലാം സംരക്ഷണം നല്‍കും.

പേഴ്‌സണല്‍ കാര്‍ ഇന്‍ഷുറന്‍സ് ബിസിനസ് ആവശ്യങ്ങളും കവര്‍ ചെയ്യുമോ?

ബിസിനസ് ആവശ്യങ്ങള്‍ക്കായി നിങ്ങളുടെ കാര്‍ ഉപയോഗിക്കണമെങ്കില്‍ അഡീഷണല്‍ കവറേജ് ആവശ്യമാണ്. ഡെലിവറി അല്ലെങ്കില്‍ ക്ലൈന്റുകളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി നിങ്ങളുടെ വാഹനം ഉപയോഗിക്കുകയാണെങ്കില്‍, അഡീഷണല്‍ കവറേജ് ആവശ്യമായി വന്നേക്കാം.

കോംപ്രഹെന്‍സീവ് കവറേജില്‍ എല്ലാം ഉള്‍പ്പെടുമോ?

കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സ് കവറേജ് വിപുലമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. മെക്കാനിക്കല്‍ തകരാറുകള്‍, പോറല്‍ അല്ലെങ്കില്‍ തേയ്മാനം പോലെയുള്ള കാര്യങ്ങള്‍ കോംപ്രഹെന്‍സീവ് ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടില്ല. ഇത് മനസിലാക്കാന്‍ പോളിസി ഡോക്യുമെന്റുകള്‍ കൃത്യമായി വായിച്ചു മനസിലാക്കിയിരിക്കണം.

എല്ലാ കാര്‍ ഇന്‍ഷുറന്‍സിന്റെയും പോളിസി ഡോക്യുമെന്റുകള്‍ ഒരുപോലെയാണോ?

എല്ലാ കാര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഒരുപോലെയുള്ള കവറേജുകളും നിബന്ധനകളുമാണ് എന്നു കരുതുന്നത് ഒരു തെറ്റിദ്ധാരണയാണ്. കവറേജ്, ഒഴിവാക്കിയ കാര്യങ്ങള്‍, ആഡ്-ഓണ്‍ ഫീച്ചറുകള്‍ എന്നിവയെല്ലാം ഓരോന്നിലും വ്യത്യാസപ്പെട്ടിരിക്കും.

ക്രെഡിറ്റ് സ്‌കോര്‍ ഇന്‍ഷുറന്‍സ് നിരക്കിനെ ബാധിക്കുമോ?

ചില സ്ഥലങ്ങളില്‍, ക്രെഡിറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കി ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കാറുണ്ട്. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം തീരുമാനിക്കാന്‍ ക്രെഡിറ്റ് ബേസ്ഡ് ഇന്‍ഷുറന്‍സ് സ്‌കോറുകള്‍ ഉപയോ?ഗിക്കാറുണ്ട്. നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ ഇന്‍ഷുറന്‍സ് നിരക്ക് കുറഞ്ഞേക്കാം.

ഒരു അപകടം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടുമോ?

അപകടങ്ങള്‍ ഉണ്ടാകുന്നത് ഇന്‍ഷുറന്‍സ് നിരക്കിനെ ബാധിക്കും എന്ന കാര്യം ശരിയാണെങ്കിലും, എല്ലാ അപകടങ്ങളുടെയും കാര്യത്തില്‍ അതുണ്ടാകില്ല. അപകടത്തിന്റെ കാരണം, അപകടത്തിന്റെ തീവ്രത, മുന്‍ ഡ്രൈവിംഗ് ?ഹിസ്റ്ററി എന്നിവയെല്ലാം പ്രീമിയം തീരുമാനിക്കുന്നതില്‍ പങ്കു വഹിക്കാറുണ്ട്.







Comment

Related News

ഭാവി ആകാശയാത്ര: റോബോട്ടുകൾ സത്യത്തിൽ മനുഷ്യ ബഹിരാകാശ യാത്രക്കാരെ മാറ്റി നിൽക്കുമോ?
ഹോണ്ട ആക്ടിവ ഇ ഇലക്ട്രിക് സ്കൂട്ടർ
RIDING TOWARDS AN ALL-ELECTRIC INDIA
2025 Honda G/150 Cargo