പ്രചാരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്ക്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

23 April, 2024

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ ജി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. 

അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്വീകരിക്കുന്നതിനിടെ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്നാണ് മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിക്കുമ്പോള്‍ മനഃപൂര്‍വം ആക്രമിക്കുകയായിരുന്നു എന്നാണ് നേരത്തെ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ 20ന് കുണ്ടറ മുളവനയില്‍ നടന്ന പ്രചാരണത്തിനിടെയാണ് മൂര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്നാണ് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു.


Comment

Editor Pics

Related News

മേയര്‍ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍
സൂര്യഘാതമേറ്റ് പെയിന്റ് പണിക്കാരന്‍ മരിച്ചു
ഉമ്മന്‍ ചാണ്ടിക്ക് വാക്‌സിന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്ന്; ചാണ്ടി ഉമ്മന്‍ എംഎല്‍എ
ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല; ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ചു