യുകെയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

19 April, 2024

കവന്‍ട്രി: യുകെയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കോട്ടയം സ്വദേശിയും ഹാല്‍ലോ പ്രിന്‍സ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സുമായ അരുണ്‍ എന്‍ കെ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്‌സിങ് ഗ്രൂപ് വഴിയാണ് വിവരം പുറത്തറിഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ യു.കെയിലെത്തിയത്. ഏതാനും മാസം മുന്‍പാണ് ഭാര്യയും രണ്ടു കുഞ്ഞുങ്ങളും യു.കെയിലെത്തിയത്. 


ജോലി ചെയുന്ന ആശുപത്രിയില്‍ തന്നെയാണ് യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഭാര്യയെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ താല്‍ക്കാലികമായി കുടുംബ സുഹൃത്തുക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക സമ്മര്‍ദമനുഭവിച്ചിരുന്നതായി സൂചനയുണ്ട്.
Comment

Editor Pics

Related News

ഐശ്വര്യ റായ്ക്ക് കൈയ്യില്‍ ശസ്ത്രക്രിയ
സിനിമയില്ലെങ്കില്‍ തന്റെ ശ്വാസം നിന്നു പോകും; മമ്മൂട്ടി
ഒന്നിക്കാന്‍ മകളെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം
സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ കൊന്നു; ആറ് മദ്രസ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍