ഇറ്റലിയിലെ മഞ്ഞ് മലയില്‍ കുടുങ്ങിയ മലയാളിയെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന

17 April, 2024

പെരുമ്പാവൂര്‍: ട്രക്കിംഗ് നടത്തവെ ഇറ്റലിയിലെ മഞ്ഞ് മലയില്‍ കുടുങ്ങിയ മലയാളി യുവാവിനെ ഇറ്റാലിയന്‍ വ്യോമസേന രക്ഷപ്പെടുത്തി. കാലടി കാഞ്ഞൂര്‍ സ്വദേശിയായ അനൂപിനെയാണ് ഇറ്റാലിയന്‍ വ്യോമസേന രക്ഷപ്പെടുത്തിയത്. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്നും 2400 അടി ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തിനോടൊപ്പം ട്രക്കിംഗിന് പോയതായിരുന്നു അനൂപ്.

അനൂപ് കാല്‍തെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞില്‍ പൊതിഞ്ഞ് പോവുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ആദ്യം രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഉടനെ വ്യോമസേനയെ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി പറക്കാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍ എത്തി അനൂപിനെ രക്ഷിക്കുകയായിരുന്നു.


Comment

Editor Pics

Related News

യുഎസ് ടാസ്‌ക് ഫോഴ്സിലെ മൂന്നുപേര്‍ക്ക് വെടിയേറ്റ് ദാരുണാന്ത്യം.
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.