പുകവലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

22 April, 2024

പുകവലിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. നാഗ്പൂരിലാണ് സംഭവം. രഞ്ജിത് റാത്തോഡ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയശ്രീ പഞ്ചാരെ, യശ്വന്ത് സായാരെ, ആകാശ് റാവുത്ത്, സവിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ മഹാലക്ഷ്മി നഗര്‍ ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 

പ്രതിയായ ജയശ്രീ പഞ്ചാഡെ സുഹൃത്ത് സവിത സെയ്റേയ്ക്കൊപ്പം ഒരു പാന്‍ ഷോപ്പിന് പുറത്ത് പുകവലിക്കുന്നതിനിടെയാണ് സംഭവം. രഞ്ജിത് റാത്തോഡ് എന്ന യുവാവിന്റെ മുഖത്തേക്ക് ജയശ്രീ സിഗരറ്റില്‍ വലിച്ച് പുക ഊതുകയായിരുന്നു. ഇതിനെ ചൊല്ലി പ്രതികളും രഞ്ജിത്തും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിന് കാരണമായി. ജയശ്രീ തന്നെ അധിക്ഷേപിക്കുന്നതും പുക ഊതുന്നതും അടക്കമുള്ള തര്‍ക്കത്തിന്റെ വീഡിയോ രഞ്ജിത് റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

തൊട്ടുപിന്നാലെ ജയശ്രീ സുഹൃത്തുക്കളായ ആകാശ് റാവുത്തിനെയും യശ്വന്ത് സയാരെയെയും വിളിച്ചു. സംഭവസ്ഥലത്ത് എത്തിയ ആകാശ് രഞ്ജിത്തിനോട് ഏറ്റുമുട്ടുകയും പിന്നീട് കത്തികൊണ്ട് കുത്തുകയുമായിരുന്നു. മൊബൈല്‍ ഫോണില്‍ നിന്നുള്ള വീഡിയോയുടെ അടിസ്ഥാനത്തിലാണ് ജയശ്രീ പഞ്ചാരെ, യശ്വന്ത് സായാരെ, ആകാശ് റാവുത്ത്, സവിത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.


Comment

Editor Pics

Related News

നമ്മുടെ രാജ്യം മതേതരം, സര്‍ക്കാരും അങ്ങനെയാകണം: ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
മുതല ആക്രമിച്ച് 16കാരന്‍ മരിച്ചു
പുകവലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
യുകെയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍