ഇക്വഡോറിലെ 27 കാരി മേയര്‍ വെടിയേറ്റുമരിച്ചു

25 March, 2024

ക്വീടോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും ഒദ്യോഗിക ഉപദേശകനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സാന്‍ വിന്‍സെന്റ് പ്രവിശ്യയിലെ മേയറായ ബ്രിജിറ്റ് ഗാര്‍ഷ്യ( 27) ആണ് കൊല്ലപ്പെട്ടത്. നിര്‍ത്തിയിട്ട കാറിനുള്ളിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

നഴ്‌സായിരുന്ന ബ്രിജിറ്റ് ഗാര്‍ഷ്യ ഭരണകൂടത്തിന്റെ പ്രധാന വിമര്‍ശകയായിട്ടാണ് അറിയപ്പെട്ടിരുന്നത്. മുന്‍ പ്രസിഡന്റ് റാഫേല്‍ കൊറയയുടെ സിറ്റിസണ്‍ റെവല്യൂഷന്‍ മൂവ്‌മെന്റ് പാര്‍ട്ടിയില്‍ അംഗമാണ് ഇവര്‍.

മനാബി പ്രവിശ്യയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഇരുവര്‍ക്കും വെടിയേറ്റ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. വാടകയ്ക്കെടുത്ത കാറിനുള്ളില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നും വാഹനത്തിന്റെ ജിപിഎസ് സംവിധാനം ട്രാക്ക് ചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി.

അഴിമതിയും അരാജകത്വവും കൊടികുത്തി വാഴുന്ന ഇക്വഡോറില്‍ ആക്രമങ്ങളും കൊലപാതങ്ങളും വ്യാപകമാണ്. മയക്കുമരുന്ന് കടത്തും മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി രൂക്ഷമാക്കി. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വില്ലവിസെന്‍സ് കൊല്ലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് ഒരു പ്രചാരണ പരിപാടിയില്‍ നിന്ന് പുറത്തിറങ്ങുന്നത് ഇടയിലാണ് ആക്രമികള്‍ ഫെര്‍ണാണ്ടോയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

കഴിഞ്ഞ ജനുവരിയില്‍ ഒരു സംഘം ആയുധധാരികള്‍ രാജ്യത്തെ പ്രധാന ടിവി സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഡാനിയല്‍ നൊബോവ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും 22 ക്രിമിനല്‍ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 


Comment

Editor Pics

Related News

അല്‍ ജസീറ ഉള്‍പ്പെടെ വിദേശ മാധ്യമങ്ങളെ പൂട്ടാന്‍ ഇസ്രായേല്‍ നിയമം
ഇറാന്‍ കോണ്‍സുലേറ്റ് ആക്രമണം: ഇസ്രായേല്‍ വില കൊടുക്കേണ്ടി വരുമെന്ന് ഹിസ്ബുള്ള
ഇസ്രയേലിന് യു.എസ് കൂടുതല്‍ ബോംബുകളും യുദ്ധവിമാനങ്ങളും കൈമാറും
സെമിനാരി വിദ്യാര്‍ഥിയെ ചുട്ടുകൊന്ന പ്രതി അറസ്റ്റില്‍