പെന്‍ഷനായി ക്യൂ നില്‍ക്കവെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

18 April, 2024

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തിയ ത്രേസ്യാമ്മ ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മാനസ്, മിമിഷ.

നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ മാനേജറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളില്‍ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. 22 ലക്ഷം രൂപയാണ് നിധി തട്ടിയെടുത്തതെന്നാണ് പരാതി. പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാം എന്ന വാഗ്ദാനം ചെയ്തായിരുന്നു നിധി പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു.

പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 


Comment

Editor Pics

Related News

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കേസില്ല
കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ക്കും ഡ്രൈവര്‍ക്കും ദാരുണാന്ത്യം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച എസ്ഐക്ക് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും
മേയര്‍ ആര്യ രാജേന്ദ്രന്റെ വാദം തെറ്റ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്